വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സയീദ് മോദി ഇന്റര്‍നാഷണല്‍; ശ്രീകാന്തും സൗരഭും ക്വാര്‍ട്ടറില്‍, ലക്ഷ്യയും പ്രണോയിയും പുറത്ത്

ലഖ്‌നൗ: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍താരം കെ ശ്രീകാന്തും സൗരഭ് വര്‍മയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. അതേസമയം, ലക്ഷ്യ സെന്‍, പി കശ്യപ്, എച്ച് എസ് പ്രണോയ് തുടങ്ങിയവര്‍ ടൂര്‍ണമെന്റില്‍നിന്നും പുറത്തായി. ഇന്ത്യന്‍ താരമായ കശ്യപിനെയാണ് ശ്രീകാന്ത് വാശിയേറിയ പോരാട്ടത്തില്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 18-21, 22-20, 21-16. കൈവിട്ടുപോയ കളി രണ്ടാം സെറ്റിലെ തിരിച്ചുവരവിലൂടെ ശ്രീകാന്ത് തിരിച്ചുപിടിക്കുകയായിരുന്നു.

ഇന്ത്യന്‍ താരമായ ആലാപ് മിശ്രയെയാണ് സൗരഭ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11, 21-17. അതേസമയം, കൗമാരതാരം ലക്ഷ്യയ്ക്ക് ക്വാര്‍ട്ടറിലെത്താനായില്ല. സൗത്ത് കൊറിയയുടെ സണ്‍ വാന്‍ ഹോ ലക്ഷ്യയെ പരാജയപ്പെടുത്തി. സ്‌കോര്‍ 21-14, 21-17. മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ മികവുറ്റ കളി കാഴ്ചവെക്കാന്‍ പതിനെട്ടുകാരനായ ലക്ഷ്യയ്ക്ക് കഴിഞ്ഞു. ഈ വര്‍ഷം നാല് കിരീടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ലക്ഷ്യ.

srikanth-sourabh

<strong>പൃഥ്വിയുടെ സൂപ്പര്‍ ഫോം... പിന്നില്‍ കോലിയുടെ 'കൈ', ബാറ്റില്‍ എല്ലാം വ്യക്തം</strong>പൃഥ്വിയുടെ സൂപ്പര്‍ ഫോം... പിന്നില്‍ കോലിയുടെ 'കൈ', ബാറ്റില്‍ എല്ലാം വ്യക്തം

അജയ് ജയറാം ചൈനയുടെ സാഹോ ജുന്‍ പെങ്ങിനോട് പൊരുതിത്തോറ്റു. സ്‌കോര്‍ 18-21, 21-14, 28-30. എച്ച് എസ് പ്രണോയ് തായ് പേയിയുടെ വാങ് സു വെയിയോടും തോറ്റു. സ്‌കോര്‍ 14-21, 21-10, 21-14. അശ്വിനി പൊന്നപ്പ, എന്‍ സിക്കിറെഡ്ഡി വനിതാ ഡബിള്‍സ് ജോഡി മത്സരത്തിനിടെ പിന്മാറി. ഡബിള്‍സില്‍ സാത്വിക് സായ് രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം നേരത്തെതന്നെ ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു.

Story first published: Friday, November 29, 2019, 11:23 [IST]
Other articles published on Nov 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X