Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയിലും വിജയ 'ശ്രീ'കാന്ത്... അട്ടിമറിച്ചത് ഒളിംപിക് ജേതാവിനെ!!

സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്ന കിഡംബി ശ്രീകാന്തിന്റെ കരിയറിലേക്ക് മറ്റൊരു കിരീടവീജയം കൂടി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലാണ് ശ്രീകാന്ത് ജേതാവായത്. ഫൈനലില്‍ ഒളിംപിക് ചാമ്പ്യനായ ചൈനയുടെ ചെന്‍ ലോങിനെ ശ്രീകാന്ത് അട്ടിമറിക്കുകയായിരുന്നു. 22-20, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം വെന്നിക്കൊടി പാറിച്ചത്.

1

ശ്രീകാന്തിന്റെ കന്നി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടവിജയമാണിത്. കരിയറിലെ നാലാം സൂപ്പര്‍ സീരീസ് കിരീടനേട്ടമാണ് താരം കൈക്കലാക്കിയത്. ഇന്ത്യന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലായിരുന്നു ഇത്. ഈ അപൂര്‍വ്വനേട്ടത്തിന് അവകാശിയാവുന്ന ലോകത്തിലെ അഞ്ചാമത്തെ മാത്രം താരമാണ് ശ്രീകാന്ത്. അടുത്തിടെ കളിച്ച സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണറപ്പായ ഇന്ത്യന്‍ താരം അവസാനമായി കളിച്ച ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസില്‍ ജേതാവായിരുന്നു.

2

നേരത്തേ സെസമിയില്‍ ചൈനയുടെ ഷി യുഖിയെ മലര്‍ത്തിയടിച്ചാണ് ശ്രീകാന്ത് വെന്നിക്കൊടി പാറിച്ചത്. 21-10, 21-14 എന്നിങ്ങനെ മികച്ച പ്രകടനമായിരുന്നു ശ്രീകാന്തിന്റേത്. സിംഗപ്പൂര്‍ ഓപ്പണില്‍ ശ്രീകാന്തിന്റെ കൈക്കരുത്തിന് മുന്നില്‍ ചൈനീസ് താരം യുഖി പരാജയപ്പെട്ടിരുന്നു. വെറും നാല്‍പ്പത് മിനുറ്റ് കൊണ്ടാണ് അന്ന് ശ്രീകാന്ത് കളിയില്‍ തീരുമാനമാക്കിയത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ യുഖിയെ എതിരാളിയായി കിട്ടിയപ്പോള്‍ തന്നെ ശ്രീകാന്ത് ഫൈനല്‍ ഉറപ്പിച്ചിരുന്നു.

Story first published: Sunday, June 25, 2017, 12:11 [IST]
Other articles published on Jun 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+