For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ആദ്യ റൗണ്ടില്‍ രക്ഷപ്പെട്ട് ശ്രീകാന്ത്, പ്രണോയിക്കും ജയം

ബാസെല്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആരംഭിച്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങളായ കെ ശ്രീകാന്തും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടിലെത്തി. അതേസമയം സമീര്‍ വര്‍മ ആദ്യ മത്സരത്തില്‍ തോറ്റ് പുറത്തായി. അയര്‍ലന്‍ഡിന്റെ നാട്ട് ന്യൂയെനിനോട് 17-21, 21-16, 21-6 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം. ആദ്യ സെറ്റ് നഷ്ടമായശേഷം രണ്ടാം സെറ്റില്‍ എതിരാളിയുടെ കടുത്ത ഭീഷണി മറികടന്നാണ് ശ്രീകാന്ത് രണ്ടാം റൗണ്ടിലെത്തിയത്.

പ്രണോയിയും ഏറെ വിയര്‍പ്പൊഴുക്കിയാണ് ആദ്യ റൗണ്ടില്‍ ജയം കണ്ടെത്തിയത്. 93-ാം റാങ്കുകാരനായ ഫിന്‍ലന്‍ഡിന്‍െ എറ്റു ഹെയ്‌നോയെ 17-21, 21-10, 21-11 എന്ന സ്‌കോറിന് പ്രണോയ് പരാജയപ്പെടുത്തി. മുന്‍ ലോക ചാമ്പ്യന്‍ ചൈനയുടെ ലിന്‍ ഡാന്‍ ആണ് പ്രണോയിയുടെ അടുത്ത എതിരാളി. ഇസ്രായേലി താരം മിഷ സില്‍ബര്‍മാനെ ശ്രീകാന്ത് രണ്ടാം റൗണ്ടില്‍ എതിരിടും.

kidambi-srikanth

അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മയ്ക്ക് രണ്ടാം റൗണ്ടിലെത്താനായില്ല. ഇന്തോനേഷ്യയുടെ ലോ കീന്‍ യെവിനോട് സമീര്‍ തോല്‍വി വഴങ്ങി. സ്‌കോര്‍ 21-15, 15-21, 10-21. ടൂര്‍ണമെന്റിന്റെ ആദ്യദിവസം പുറത്തായ ഏക ഇന്ത്യന്‍ താരമാണ് സമീര്‍. നേരത്തെ, സായ് പ്രണീത് രണ്ടാം റൗണ്ടില്‍ കടന്നിരുന്നു. ലോക പത്തൊന്‍പതാം റാങ്കുകാരനായ പ്രണീത് റാങ്കിങ്ങില്‍ ഏറെ പിറകിലുള്ള കനേഡിയന്‍ താരം ജേസണ്‍ ആന്റണിയെയാണ് ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-17, 21-16. ഇന്ത്യന്‍ ഡബിള്‍സ് താരങ്ങളായ മേഘ്‌ന, പൂര്‍വിഷ റാം ജോഡികളും ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ റൗണ്ടില്‍ ജയം കണ്ടെത്തി. ഗ്വാട്ടിമാല സഖ്യത്തെയാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-10, 21-18.

Story first published: Tuesday, August 20, 2019, 11:07 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+