Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീകാന്ത് ഡെന്മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍; ഫൈനലിലെ ജയസാധ്യത ഇങ്ങനെ

ഒഡെന്‍സെ: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഡെന്മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ കടന്നു. ലോകചാമ്പ്യനെ അട്ടിമറിച്ച് സെമിയിലെത്തിയ ശ്രീകാന്ത് ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ പരാജയപ്പെടുത്തിയാണ് കലാശപ്പോരിന് അര്‍ഹനായത്. ഫൈനലില്‍ കാറിയയുടെ ലീ ഹ്യൂനിനെ നേരിടും.

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ വിജയം. സ്‌കോര്‍ 21-18,21-17. നേരത്തെ ആതിഥേയ താരവും നിലവിലെ ലോക ചാമ്പ്യനുമായ വിക്ടര്‍ അസെല്‍സനെ മൂന്നു ഗെയിമുകളില്‍ അട്ടിമറിച്ചാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്. അതുകൊണ്ടുതന്നെ സീഡ് ചെയ്യാത്ത എതിരാളിക്കെതിരെ ശ്രീകാന്തിന്റെ വിജയം ഏകപക്ഷീയമായി.

kidambi

എട്ടാം റാങ്കുകാരനായ ശ്രീകാന്ത് ഫൈനലില്‍ ഏറ്റമുട്ടുന്നത് 22-ാം റാങ്കുകാരനായ ലീ ഹ്യൂനുമായിട്ടാണ്. മികച്ച ഫോമില്‍ കളിക്കുന്ന ശ്രീകാന്തിനുതന്നെയാണ് മഫൈനല്‍ ത്സരത്തില്‍ കിരീട സാധ്യത. അതേസമയം, ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സൈനാ നേവാളിനും മലയാളി താരം എച്ച്.എസ് പ്രണോയ്ക്കും ക്വാര്‍ട്ടറില്‍ അടിതെറ്റിയിരുന്നു.

Story first published: Sunday, October 22, 2017, 11:37 [IST]
Other articles published on Oct 22, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+