Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെയ്‌നയ്ക്ക് തായ്‌ലാന്‍ഡ് ഓപണ്‍ കിരീടം

Saina Nehwal
ദില്ലി: തായ്‌ലാന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിന് കിരീടം. ബാങ്കോക്കില്‍ നടന്ന ഫൈനലില്‍ നാട്ടുകാരിയായ റാച്ചനോക് ഇന്തനോണിനെ 19-21, 21-15, 21-10 എന്ന സ്‌കോറിലാണ് കീഴടക്കിയത്. മാര്‍ച്ചില്‍ സ്വിസ് ഓപണ്‍ കിരീടം നേടിയ സെയ്‌നയുടെ രണ്ടാമത്തെ സ്വര്‍ണമെഡലാണിത്. ഇതോടെ ഈയിനത്തില്‍ ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷകള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുകയാണ്.

രണ്ടാം സീഡായ പതിനേഴുകാരിയുടെ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ആദ്യം ഒന്നു പകച്ചെങ്കിലും തന്റെ പരിചയ സമ്പത്തിന്റെ കരുത്തില്‍ സെയ്‌ന മത്സരത്തിലേക്ക് തിരിച്ചെത്തി. ലോകറാങ്കിങില്‍ 11ാം സ്ഥാനത്തുള്ള ഇന്തനോണ്‍ ആദ്യ സെറ്റില്‍ 10-7 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സുദിര്‍മന്‍ കപ്പില്‍ സെയ്‌ന ടീനേജ് താരത്തിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു.

ഏറ്റവും വിചിത്രമായ സംഗതി സെയ്‌നയ്ക്കു ലഭിച്ച പോയിന്റിലധികവും തായ്‌ലാന്‍ഡ് താരത്തിന്റെ പിഴവുകളില്‍ നിന്നായിരുന്നു. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരത്തിന്റെ തൊട്ടടുത്തെത്താന്‍ സാധിക്കുമെങ്കിലും മികച്ച പ്രകടനത്തിലൂടെ പലപ്പോഴും സെയ്‌നയ്ക്കുമുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഈ താരത്തിനു സാധിച്ചിട്ടുണ്ട്.

പക്ഷേ, പലപ്പോഴും പ്രകടനത്തില്‍ സ്ഥിരത നിലനിര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് സെയ്‌നയുടെ പ്രശ്‌നം. ഇന്ത്യന്‍ ടോപ് സീഡും ലോക അഞ്ചാം റാങ്കുകാരിയുമായ സെയ്‌ന നെഹ്‌വാള്‍ ഏപ്രിലില്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നു പുറത്തായിരുന്നു. ചൈനയുടെ അണ്‍ സീഡഡ് താരം സിയാവോ ജിയാ ചെന്‍ ആണ് സെയ്‌നയ്ക്ക് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്.

Story first published: Tuesday, September 2, 2014, 12:26 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+