
ചരിത്ര വിജയം തേടിയിറങ്ങിയ ഹൈദരാബാദ് താരം ആദ്യ സെറ്റ് സ്വന്തമാക്കിയെങ്കിലും ആ മുന്‍തൂക്കം തുടരാനായില്ല. സിംഗിള്‍സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സെയ്‌ന. നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ ദിജുവും ജ്വാലഗുട്ടയും കലാശപോരാട്ടത്തിന് യോഗ്യത നേടിയിരുന്നു.
ഇതോടെ നാലുതവണ സെയ്‌നയും യിഹാനും ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും വിജയം ചൈനീസ് താരത്തിനൊപ്പമായി. മികച്ച ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയ സെയ്‌നയ്ക്കു മുന്നില്‍ ഒന്നാം റാങ്കുകാരി പലപ്പോഴും പതറിയിരുന്നു. രണ്ടാം സെറ്റില്‍ അനുഭവസമ്പത്തിന്റെ കരുത്തില്‍ യിഹാന്‍ കുതിച്ചുകയറുകയായിരുന്നു.