Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണ്‍ ലീഗിന് പ്രൗഢോജ്ജ്വല തുടക്കം

ക്രിക്കറ്റില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നല്‍കിയ ഊര്‍ജ്ജം തിരിച്ചറിഞ്ഞ് മറ്റ് കായിക മേഖലകളും ഇത്തരം ടൂര്‍ണമെന്റുകളിലേക്ക് കടക്കുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന് 2013 ആഗസ്റ്റ് 14 ന് ദില്ലിയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം മത്സര വേദികള്‍ ലഖ്‌നൗവിലേക്കും മുംബൈയിലേക്കും മാറും.

നടന്ന മത്സരങ്ങളില്‍ സൈന നെഹ്വാളും പിവി സിന്ധുവും തമ്മിലുള്ളതായിരുന്നു തീപാറിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ മെഡല്‍ നേടിയെങ്കിലും സൈനക്ക് മുന്നില്‍ പിടിച്ച് നല്‍കാന്‍ പിവി സിന്ധുവിന് കഴിഞ്ഞില്ല.

പൂനെ പിസ്റ്റണ്‍സ്, ഹൈദരാബാദ് ഹോട്ട്‌ഷോട്ട്, മുംബൈ മാസ്‌റ്റേഴ്‌സ് എന്നിവ ആദ്യ റൗണ്ടില്‍ വിജയം നേടിയപ്പോള്‍ ക്രിഷ് ദില്ലി സ്മാഷേഴ്‌സ്, അവാധെ വാറിയേഴ്‌സ്, ബംഗാ ബീറ്റ്‌സ് എന്നിവ തോല്‍വിയുടെ രുചി അറിഞ്ഞു.

സൈന തന്നെ ബെസ്റ്റ്

സൈന തന്നെ ബെസ്റ്റ്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ടിന്റെ താരമാണ് സൈന. അവാധെ വറിയേഴ്‌സിന്റെ താരവും ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാവുമായ പിവി സിന്ധുവിനെ തോല്‍പിച്ച് ഇന്ത്യയുടെ മികച്ച താരം താന്‍ തന്നെയെന്ന് സൈന തെളിയിച്ചു.

രാഷ്ട്രീയമില്ലാത്ത ബാഡ്മിന്റണ്‍

രാഷ്ട്രീയമില്ലാത്ത ബാഡ്മിന്റണ്‍

സൈന നെഹ്വാള്‍-പിവി സിന്ധു മത്സരം കാണുന്ന കേന്ദ്ര ധനമന്ത്രി പി ചിദംബരം. ഒളിമ്പിക്‌സില്‍ വെടിവെപ്പില്‍ മെഡല്‍ നേടിയ രാജ്യവര്‍ദ്ധന്‍ റാഥോറിനേയും കാണികളില്‍ കാണം.

അലതല്ലിയ ആവേശം

അലതല്ലിയ ആവേശം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ ബംഗാ ബീറ്റ്‌സിന്റെ ആരാധകരുടെ ആവേശം. എന്നാല്‍ ആദ്യ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ബംഗാ ബീറ്റ്‌സിന്റെ വിധി.

നാഗാര്‍ജ്ജുന

നാഗാര്‍ജ്ജുന

തെലുങ്കിലെ സൂപ്പര്‍ താരം നാഗാര്‍ജ്ജുന ഐബിഎല്‍ മത്സരം കാണുന്നു. ലീഗിലെ മുംബൈ മാസ്റ്റേഴ്‌സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് നാഗാര്‍ജ്ജുന.

ഭാഗ്യവാന് റാക്കറ്റ്

ഭാഗ്യവാന് റാക്കറ്റ്

പിവി സിന്ധുവിനെ ആദ്യ മത്സരത്തില്‍ തോല്‍പിച്ച സൈന നെഹ്വാള്‍ തന്റെ റാക്കറ്റ് ആരാധകര്‍ക്കായി എറിഞ്ഞ് കൊടുക്കുന്നു.

അടിക്ക് മറുപടി

അടിക്ക് മറുപടി

പിവി സിന്ധുവിന്റെ തകര്‍പ്പന്‍ അടി തകര്‍ക്കുന്ന സൈന നെഹ്വാള്‍

ഇതാണ് ഐബിഎല്‍ ട്രോഫി

ഇതാണ് ഐബിഎല്‍ ട്രോഫി


ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം ഐബിഎല്‍ ട്രോഫി പ്രദര്‍ശിപ്പിച്ചപ്പോള്‍. താരങ്ങളായ ജ്വാല ഗുട്ട, പിവി സിന്ധു, അശ്വിനി പൊന്നപ്പ, സൈന നെഹ്വാള്‍ എന്നിവര്‍ സമീപം.

പ്രതിജ്ഞ

പ്രതിജ്ഞ

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങില്‍ താരങ്ങള്‍ പ്രതിജ്ഞ ചൊല്ലുന്നു.

വര്‍ണമനോഹരം ഉദ്ഘാടനം

വര്‍ണമനോഹരം ഉദ്ഘാടനം

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനച്ചടങ്ങിലെ കലാപ്രകടനങ്ങളില്‍ നിന്ന്

 എന്തൊരാവേശം

എന്തൊരാവേശം

ബംഗാ ബീറ്റ്‌സ് എതിരാളിക്കെതിരെ പോയിന്റ് നേടിയപ്പോള്‍ ആരാധകയുടെ സന്തോഷം

ഹു യുന്‍

ഹു യുന്‍

ബംഗാ ബീറ്റ്‌സിന്റെ താരം ഹു യുന്‍ . മുംബൈ മാസ്‌റ്റേഴ്‌സിന്റെ മാര്‍ക് സീബ്ലര്‍ ആദ്യമത്സരത്തില്‍ തന്നെ ഹു യുന്നിനെ തോല്‍പിച്ചു.

മാര്‍ക് സീബ്ലര്‍

മാര്‍ക് സീബ്ലര്‍

ആദ്യമത്സരത്തില്‍ തന്നെ വിജയം നേടിയ മുംബൈ മാസ്റ്റേഴ്‌സിന്റെ താരം മാര്‍ക് സീബ്ലര്‍

വിജയാഘോഷം

വിജയാഘോഷം

ബംഗാ ബീറ്റ്‌സിനെതിരെ വിജയം നേടിയ മുംബൈ മാസ്‌റ്റേഴ്‌സ് ടീമിന്റെ ആഹ്ലാദ പ്രകടനം. ഉടമകളില്‍ ഒരാളായ തെലുങ്ക് സിനിമ താരം നാഗാര്‍ജ്ജുനയേയും കാണാം.

Story first published: Tuesday, September 2, 2014, 12:11 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+