
രാജ്യത്തിന്റെ ബാഡ്മിന്റണ്‍ റാണി സൈന നെഹ് വാള്‍ നേടിയ സ്വര്‍ണ നേട്ടമാണ് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത്. മലേഷ്യയുടെ മ്യൂ ചൂ വോഗിനെയാണ് സൈന ഫൈനലില്‍ പരാജയപ്പെടുത്തിയത്.
ഈ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി 38 സ്വര്‍ണവുമായി ഇന്ത്യ മെഡല്‍ നിലയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ രണ്ടാം സ്ഥാനം നേടുന്നത്. 101 മെഡലാണ് ഇന്ത്യന്‍ താരങ്ങള്‍ ദില്ലിയില്‍ കൊയ്‌തെടുത്ത്.
74 സ്വര്‍ണമുള്‍പ്പെടെ 176 മെഡലുമായി ആസ്‌ത്രേലിയയാണ് ദില്ലി കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചാമ്പ്യന്‍മാര്‍.