15-21, 21-16 21-17 എന്നീ സ്കോറിനായിരുന്നു സൈനയുടെ വിജയം. ഏഷ്യന്‍ ഗെയിംസിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം ഹോങ്കോങ് സൂപ്പര്‍ സീരിസ് സ്വന്തമാക്കിക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് സൈന നടത്തിയിരിക്കുന്നത്.
അധികം വൈകാതെ ഒന്നാം റാങ്ക് പദവിയും തനിയ്ക്ക് സ്വന്തമാവുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി വിജയത്തിന് ശേഷം മാധ്യമങ്ങള്‍ നല്കിയ അഭിമുഖത്തില്‍ സൈന പറഞ്ഞു. സൈനയുടെ നാലാമത്തെ സൂപ്പര്‍ സീരീസ് കിരീടമാണിത്. ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ കിരീടവും.