Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐബിഎല്‍:ഹൈദരാബാദ് ഹോട്ട്‌ഷോട്ട്‌സ് ഫൈനലില്‍

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ ആദ്യ ഫൈനലിസ്റ്റ് ഹൈദരാബാദ് ഷോട്ട്‌ഷോട്ട്‌സ്. സെമിഫൈനലില്‍ പൂനെ പിസ്റ്റണ്‍സിനെ 3-0 ന് തോല്‍പിച്ചാണ് ഹൈദരാബാദ് ടീം ഫൈനല്‍ ബര്‍ത്ത് നേടിയത്.

ഹൈദരാബാദിലെ ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ഹോട്ട്‌ഷോട്ട്‌സ് കയ്യടക്കുകയായിരുന്നു. വനിത സിംഗിള്‍സില്‍ സൈന നെഹ്വാള്‍ പൂനെയുടെ ജൂലിയന്‍ ഷെങ്കിനേയും പുരുഷ സിംഗിള്‍സില്‍ അജയ് ജയറാം ടിയെന്‍ മിന്‍ ന്യൂഗനേയും തോല്‍പിച്ചു. ഡബിള്‍സില്‍ ഗോ വി ഷെം-വാ ലിം ഖിം സഖ്യം പൂനെയുടെ ജോഷിം ഫിഷര്‍-സനാവെ തോമസ് സഖ്യത്തേയും തോല്‍പിച്ചു.

Saina Nehwal IBL

ആശങ്കയുടെ മുള്‍മുനയില്‍ ആയിരുന്നു സൈന- ഷെങ്ക് മത്സരം. ആദ്യ സെറ്റ് അനാ.യാസം സ്വന്തമാക്കിയ സൈന രണ്ടാം സെറ്റില്‍ വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ ഷെങ്ക് രണ്ടാം സെറ്റ് സ്വന്തമാക്കി. ഫലം നിര്‍ണയിക്കുന്ന മൂന്നാം സെറ്റിലും കടുത്ത പോരാട്ടമായിരുന്നു. ഒടുവില്‍ മൂന്ന് പോയന്റിന്റെ ബലത്തില്‍ സൈന ഷെങ്കിനെ തോല്‍പിച്ചു. ലോക നാലാം നമ്പറായ സൈന തോല്‍പിച്ചത് മൂന്നാം നമ്പര്‍ താരത്തെയാണ്. സ്‌കോര്‍:21-10,19-21,11-8.

മുന്‍ നിര താരമായ ടിയെന്‍ മിന്‍ ന്യൂഗെനെയാണ് ഇന്ത്യുടെ റൈസിങ് സ്റ്റാര്‍ അജയ് ദയറാം അട്ടിമറിച്ചത്. ഹൈദരാബാദ് ടീമിനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിത വിജയമായിരുന്നു ഇത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അജയിന്റഎ വിജയം. സ്‌കോര്‍:21-17,21-11.

രണ്ടാം സെമിയില്‍ മുംബൈ മാസ്റ്റേഴ്‌സ് അവാധെ വാറിയേഴ്‌സിനെ നേരിടും.

Story first published: Thursday, August 29, 2013, 16:16 [IST]
Other articles published on Aug 29, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+