Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെയ്‌ന വീണ്ടും ക്വാര്‍ട്ടറില്‍ വീണു

Saina
ലണ്ടന്‍: ലോകകപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സെയ്‌ന നെഹ്‌വാള്‍ വീണ്ടും ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി. ലോക മൂന്നാം റാങ്കുകാരിയായ ചൈനയുടെ വാങ് സിനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെയ്‌നയെ തകര്‍ത്തത്.
അരമണിക്കൂര്‍ മാത്രം നീണ്ട ഏകപക്ഷീയമായ മല്‍സരത്തില്‍ 15-21, 10-21 എന്ന സ്‌കോറിനായിരുന്നു ലോക റാങ്കിങില്‍ ആറാമതുള്ള ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

തുടര്‍ച്ചയായി മൂന്നാം തവണയാണ് സെയ്‌ന ക്വാര്‍ട്ടറില്‍ നിന്നു പുറത്താവുന്നതാണ്. പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങില്‍ നിന്നുള്ള പ്യുയിന്‍ യിപ്പിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് നേടിയത്. കാലിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി കളിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു സെയ്‌ന സെമിഫൈനല്‍ വരെയെങ്കിലുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

അതിനിടെ തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പസഖ്യം വനിതാ ഡബിള്‍സിന്റെ സെമിയിലെത്തി. ലോക 12ാം നമ്പര്‍ ജോഡികളായ വിറ്റ മാരിസ-നദിയ മെലാസി സഖ്യത്തെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ ടീം പരാജയപ്പെടുത്തിയത്.

Story first published: Tuesday, September 2, 2014, 12:35 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+