Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെയ്‌ന ലോകകപ്പ് ക്വാര്‍ട്ടറില്‍

Saina
ലണ്ടന്‍: ഹോങ്കോങില്‍ നിന്നുള്ള പ്യുയിന്‍ യിപ്പിനെ തോല്‍പ്പിച്ച് ഇന്ത്യയുടെ സെയ്‌ന നെഹ്‌വാള്‍ ലോകബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ ക്വര്‍ട്ടറില്‍ കടന്നു. മൂന്നാം സീഡ് വാങ് സിന്നും ബള്‍ഗേറിയന്‍ താരം പെറ്റിയ നെഡല്‍ചേവയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളായിരിക്കും അവസാന എട്ടില്‍ സെയ്‌നയുടെ എതിരാളി.

വെറും മൂന്നു പോയിന്റു മാത്രം വിട്ടുകൊടുത്ത് ആദ്യ ഗെയിം ആറാ സീഡായ സെയ്‌ന സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ 13-5ന് മുന്നിലെത്തി നില്‍ക്കെ 14ാം സീഡ് താരം പിന്‍വാങ്ങുകയാണെന്ന് അറിയിക്കുകയായിരുന്നു.
എന്നാല്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യയുടെ വെല്ലുവിളിയായിരുന്ന അജയ്ജയറാം പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ ദിജു-ജ്വാല ഗുട്ട സഖ്യത്തിനും മൂന്നാം റൗണ്ട് കടക്കാനായില്ല.

ലോക ഒന്നാം നമ്പര്‍ താരം ചോങ് വെയിയും ഒളിംപിക് ചാംപ്യന്‍ ലി ഡാനും തമ്മിലുള്ള സ്വപ്ന പോരാട്ടത്തിന് ലോകകപ്പ് വേദിയാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഒമ്പതാം സീഡായ കൊറിയയുടെ പാര്‍ക് സങ് ഹ്വാനെ 21-11,21-5ന് കീഴടക്കി ലീയും 12ാം സീഡ് ലീ ഹ്യുയാന്‍ ലിയെ 21-16, 21-13നു കീഴടക്കി ലിനും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

Story first published: Tuesday, September 2, 2014, 12:36 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+