
കാലിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി കളിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു ഈ 21കാരി. രണ്ടു തവണ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിയിട്ടുള്ള സെയ്‌നയ്ക്ക് ഇത്തവണ ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിട്ടുണ്ട്. ആറാം സീഡായ ഇന്ത്യക്കാരിയെ രണ്ടാം റൗണ്ടില്‍ കാത്തിരിക്കുന്നത് ഇന്തോനീസ്യന്‍ താരം അഡ്രിയാനോ ഫിര്‍ദാസ്‌രിയാണ്.
ലോക ആറാം നമ്പര്‍ താരമായ സെയ്‌ന പ്രീ ക്വാര്‍ട്ടറില്‍ ഹോങ്കോങ് താരവും 14ാം സീഡുമായ പുയ് യിന്‍ യിപുമായി ഏറ്റുമുട്ടാനാണ് സാധ്യത. നിലവിലുള്ള ഷെഡ്യൂളില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ ലോക മൂന്നാം നമ്പര്‍ താരം വാങ് സിന്‍ ആയിരിക്കും ക്വാര്‍ട്ടറിലെഎതിരാളി.
ഇതിനു മുമ്പ് മൂന്നു തവണ സിന്‍ സെയ്‌നയെ തോല്‍പ്പിച്ചിട്ടുണ്ട്. പക്ഷേ, അവസാനം നടന്ന മല്‍സരത്തില്‍ വിജയം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു. സിന്നിനെ മറികടക്കുകയാണെങ്കില്‍ ലോക രണ്ടാം നമ്പര്‍ താരം വാങ് സിഹാനുമായിട്ടായിരിക്കും പോരാട്ടം.
കഴിഞ്ഞ നാലഞ്ചുമാസമായി കടുത്ത പരിശീലനത്തിലാണ്. അത് എത്രമാത്രം ഉപകാരപ്പെടുമെന്ന് തെളിയിക്കേണ്ടത് ലണ്ടനിലെ കോര്‍ട്ടുകളാണ്- ബെയ്ജിങ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച താരം പറഞ്ഞു.