ഐബിഎല്ലില്‍ സൈനക്ക് വിജയം
മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ സൈന നെഹ്വാളിന് വിജയം. ലോക റാങ്കിങില്‍ നാലാം സ്ഥാനക്കാരിയായ സൈന രണ്ടാം റാങ്കുകാരിയായ ജര്‍മന്‍ താരം ജൂലിയന്‍ ഷെന്‍കിനെ ആണ് തോല്‍പിച്ചത്. സൈന ഐബിഎല്ലില്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ടിന്റെ താരവും ജൂലിയന്‍ ഷെന്‍ക് പൂനെ പിസ്റ്റണ്‍സിന്റെ താരവും ആണ്.
2013 ആഗസ്റ്റ് 19 ന് നടന്ന മത്സരങ്ങള്‍ ഹൈദരാബാദ് ഹോട്ട്‌ഷോട്ടിനൊപ്പമായിരുന്നു. സൈനയുടെ വിജയത്തിലൂടെ പൂനെ പിസ്റ്റണ്‍സിനെ ഹൈദരാബാദ് ടീം പിന്നിലാക്കി. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി സ്മാഷേഴ്‌സിനെതിരെ നേരിട്ട പരാജയത്തില്‍ നിന്ന് ടീമിനെ കരകയറ്റുന്നതായിരുന്നു സൈനയുടെ വിജയം.

ആദ്യ സെറ്റ് 17-21 ന് നഷ്ടപ്പെടുത്തിയ സൈന അടുത്ത സെറ്റില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തീപാറിയ പോരാട്ടത്തില്‍ 21-19 ന് സൈന രണ്ടാം സെറ്റ് സ്വന്തമാക്കി. ഗാലറിയുടെ മുഴുവന്‍ പിന്തുണയും ഏറ്റുവാങ്ങിയ സൈന അവസാന സെറ്റിലും ലോക രണ്ടാം നമ്പര്‍ താരത്തെ കീഴടക്കി. 11-6 നാണ് സൈന മൂന്നാം സെറ്റ് സ്വന്തമാക്കിയത്.
ഷെന്‍കുമായി സൈന ഇതിനി മുമ്പ് പലകളിലും ജയിച്ചിട്ടുണ്ട്. എന്നാല്‍ മാതൃരാജ്യത്ത് വച്ച് തന്നേക്കാള്‍ ഉയര്‍ന്ന റാങ്കുകാരിയെ തോല്‍പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സൈന മത്സരത്തിന് ശേഷം പറഞ്ഞു. നേരത്തെ ഹൈദരാബാദ് ഹോട്ട്‌ഷോട്ടിന്റെ അജയ് ജയറാം പൂനെ പിസ്റ്റണ്‍സിന്റെ ടിയന്‍ മിന്‍ ഗുയേനിനെ തോല്‍പിച്ചിരുന്നു. 21-19, 21-8 എന്ന സ്‌കോറിനായിരുന്നു അജയ് ജയറാമിന്റെ വിജയം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications