
നിലവിലെ ചാംപ്യനായ സൈന കടുത്ത പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്‌പേയിയുടെ ഷാവോ ചി ചെങ്ങിനെയാണ് മറികടന്നത് (സ്‌കോര്‍: 2114, 1421, 2117). ഞായറാഴ്ച പന്ത്രണ്ടുമണിയോടെ നടക്കുന്ന ഫൈനലില്‍ ചൈനയുടെ മൂന്നാം സീഡ് യിഹാന്‍ വാങ്ങിനെ സൈന നേരിടും.
ആദ്യസെറ്റില്‍ തുടക്കത്തില്‍ ഇരുവരും ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും തുടരെ ഏഴ് പോയന്റ് നേടി സൈന ലീഡും സെറ്റും സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ അടുത്ത സെറ്റില്‍ താളം കണ്ടെത്താന്‍ സൈനയ്ക്ക് ബുദ്ധിമുട്ടുണ്ടായി. ഇതോടെ ചെങ് കൂടുതല്‍ നെറ്റ് വിന്നറുകള്‍ നേടി സെറ്റെടുത്തു.
മൂന്നാം സെറ്റില്‍ കടുത്ത പോരാട്ടമാണ് നടന്നത്. എന്നാല്‍ 11 സ്മാഷ് വിന്നറുകള്‍ നേടിയ സൈന സെറ്റും കളിച്ചു സ്വന്തമാക്കി. ചൈനീസ് താരങ്ങളായ ഒന്നാംസീഡ് ഷിസിയാന്‍ വാങ്ങിനെയും ഏഴാം സീഡ് സിന്‍ ലിയുവിനെയും അട്ടിമറിച്ചാണ് ചെങ് സെമിയില്‍ കടന്നിരുന്നത്. നാട്ടുകാരായ ആറാം സീഡ് ജിയാങ് യാന്‍ജീവായെ കീഴടക്കിയാണ് യിഹാന്‍ ഫൈനലിലെത്തിയത്.
പുരുഷവിഭാഗത്തില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ലീ ചോങ് വെയും ഡെന്മാര്‍ക്കിന്റെ അഞ്ചാംസീഡ് പീറ്റര്‍ ഗ്രേഡും കിരീടത്തിനായി പോരാടും.