വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോര്‍ട്ടിലെ കൊടുങ്കാറ്റൊഴിഞ്ഞു; സൈന പുറത്ത്

By Staff

Sainaബെയ്‌ജിങ്‌: ബാഡ്‌മിന്റണ്‍ കോര്‍ട്ടിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക്‌ വിരാമം. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയുമായി മുന്നേറുകയായിരുന്ന സൈന നേവാള്‍ വനിതകളുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി.

ഇന്തോനേഷ്യയുടെ മരിയ ക്രിസ്‌റ്റിന്‍ യൂലിയാന്റിയോട്‌ ഒന്നിനെതിരെ രണ്ട്‌ സെറ്റുകള്‍ക്കാണ്‌ സൈന പരാജയം രുചിച്ചത്‌.

ആദ്യ സെറ്റിലെ വാശിയേറിയ പോരാട്ടത്തില്‍ സൈന 28-26ന്‌ മരിയയെ പിടിച്ചു കെട്ടിയിരുന്നു. രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചെത്തിയ ഇന്തോനേഷ്യന്‍ താരം 14-21 ന്‌ അനായാസമായി വിജയം നേടി.

തുടര്‍ന്ന്‌ നടന്ന ആകാംക്ഷഭരിതമായ മൂന്നാം സെറ്റില്‍ ഒരു ഘട്ടത്തില്‍ 11-5ന്‌ സൈന ഇന്ത്യക്ക്‌ വിജയ പ്രതീക്ഷ നല്‌കിയിരുന്നു.

എന്നാല്‍ സൈന തുടര്‍ച്ചയായി വരുത്തിയ പിഴവുകള്‍ ലോക റാങ്കില്‍ രണ്ടാം സ്ഥാനത്തുള്ള മരിയക്ക്‌ തിരിച്ചു വരവിനുള്ള അവസരമൊരുക്കുകയായിരുന്നു.

ഒടുവില്‍ ഒളിമ്പിക്‌സില്‍ നിരാശയുടെ മറ്റൊരു ദിനം കൂടി സമ്മാനിച്ചു കൊണ്ട്‌ മരിയ 15-21ന്‌ മത്സരം സ്വന്തമാക്കി. പുരുഷ വിഭാഗം ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ അനൂപ്‌ ശ്രീധര്‍ നേരത്തെ പുറത്തായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, August 13, 2008, 12:21 [IST]
Other articles published on Aug 13, 2008
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X