Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദിജുവിന്റെ മിന്നുകെട്ടിന് ജ്വാലയെത്തി

കോഴിക്കോട്: ഒളിംപ്യന്‍ വി ഡിജുവിന്റെ വിവാഹ മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ കളിക്കളത്തിലെ കൂട്ടുകാരി ജ്വാലാ ഗുട്ടയെത്തി. കേരളത്തിന്റെ അഭിമാനമായ ബാഡ്മിന്റണ്‍ താരം വി ദിജുവും വടകര വില്യാപ്പള്ളിയിലെ ഡോ. പി സൗമ്യയും വിവാഹിതരായ ചടങ്ങില്‍ പങ്കെടുക്കാനാണ് ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടെ മിക്‌സഡ് ഡബിള്‍സ് ബാഡ്മിന്റണ്‍ മത്സരത്തില്‍ ദിജുവിന്റെ കൂട്ടാളിയായിരുന്ന ജ്വാലാ ഗുട്ട കോഴിക്കോട്ടെത്തിയത്. വിവാഹത്തലേന്ന് ദിജുവിന്റെ വീട്ടിലെത്തിയ ജ്വാല പിറ്റേന്ന് വിവാഹത്തിലും പങ്കെടുത്ത് വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

Diju-Jwala Gutta

വില്യാപ്പള്ളിയിലെ വിപഞ്ചികയില്‍ പി രാജന്റെയും സൗമിനി രാജന്റെയും മകളാണ് സൗമ്യ. രാമനാട്ടുകര ശ്രീകലയില്‍ കരുണാകരന്‍-ലളിതാ കരുണാകരന്‍ ദമ്പതികളുടെ മകനായ ദിജു ചെന്നൈ ഒ എന്‍ ജി സി ഉദ്യോഗസ്ഥനാണ്.

വടകര കൃഷ്ണകൃപ വിവാഹമണ്ഡപത്തില്‍ ഞായറാഴ്ച രാവിലെ 11.30 നും 12.30 നും ഇടയിലുള്ള മംഗളമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ ഒളിംപ്യന്‍ പി ടി ഉഷ, ഭര്‍ത്താവ് ശ്രീനിവാസന്‍, എന്നിവര്‍ക്ക് പുറമേ വിവിധ കായികമേഖലകളിലുള്ള ഇന്റര്‍നാഷണ്‍-ഇന്ത്യന്‍ കോച്ചുമാരും അമ്പയര്‍മാരും എത്തിയിരുന്നു.

ഇന്ത്യോനേഷ്യന്‍ സ്വദേശികളും ഇന്ത്യന്‍ കോച്ചുകളുമായ എഡ്‌വിന്‍, ലൂയിസ് എന്നിവരും കായികതാരങ്ങളായ വിനീത് മാനുവല്‍, രാം സി വിജയ്, ഗോപന്‍ എന്നിവരും ബാലചന്ദ്രന്‍, നാസര്‍, വിനോദ് നാരായണന്‍, ദേശീയ അമ്പയര്‍ ഗൗരവ്ഖന്ന, മഗ്ദൂം തുടങ്ങിയവരും വടകരയിലെ കല്ല്യാണമണ്ഡപത്തില്‍ എത്തിയിരുന്നു.

കേരളത്തില്‍നിന്നുള്ള താരങ്ങളും കോച്ചുകളും കായിക പ്രവര്‍ത്തകരും നാട്ടുകാരും ബന്ധുക്കളുമായി നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു.

Story first published: Monday, September 17, 2012, 12:32 [IST]
Other articles published on Sep 17, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+