വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാഡ്‌മിന്റണ്‍:പി കശ്യപ്‌ പ്രീക്വാര്‍ട്ടറില്‍

By Shabnam Aarif
P Kashyap
ലണ്ടന്‍: ബാഡ്‌മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പി കശ്യപ്‌ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഇതോടെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ബാഡ്‌മിന്റണ്‍ പ്രതീക്ഷകള്‍ക്ക്‌ ആക്കം കൂടി. വിയറ്റ്‌നാം താരം മിന്‍ നിഗ്വാനെയെ 21-9, 21-14 എന്ന സ്‌കോറിന്‌ പരാജയപ്പെടുത്തിയാണ്‌ രണ്ടാം റൗണ്ടിലും കശ്യപ്‌ വിജയം വരിച്ചത്‌.

ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ യുഹാന്‍ ടാനെ ഒന്നാം റൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ കശ്യപ്‌ രണ്ടാം റൗണ്ടിലെത്തിയിരുന്നത്‌.

വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ പ്രീ ക്വാര്‍ട്ടറിലും, വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട - അശ്വിനി പൊന്നപ്പ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലും നേരത്തെ എത്തിയിട്ടുണ്ട്‌. ഇപ്പോള്‍ കശ്യപിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും കൂടിയായപ്പോള്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ ഒളിംപിക്‌സ്‌ പ്രതീക്ഷകള്‍ക്ക്‌ ശക്തി കൂടിയിരിക്കുകയാണ്‌.

Story first published: Tuesday, July 31, 2012, 15:33 [IST]
Other articles published on Jul 31, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X