Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയ്‌ക്കെതിരെ വിമര്‍ശനവുമായി ജ്വാല ഗുട്ട

ഹൈദരാബാദ്: ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ വനിതാ താരങ്ങളില്‍ മുന്‍നിരയിലാണ് സൈന നേവാളിന്റെ സ്ഥാനം. കളിയില്‍ അത്ര പോരെങ്കിലും ഗ്ലാമറും വിവാദങ്ങളും കൊണ്ട് വാര്‍ത്തകളിലെ സ്ഥിരം സാന്നിധ്യമാണ് ജ്വാല ഗുട്ട. റാങ്കിംഗിലെ മുന്‍നിരക്കാരിയായ സൈനയ്‌ക്കെതിരെ എന്തെങ്കിലും പറയാനുള്ള അവസരം ഒരിക്കലും ജ്വാല ഗൂട്ട കളയാറില്ല.

ഐ ബി എല്ലുമായി ബന്ധപ്പെട്ട് സൈന നടത്തിയ പ്രസ്താവനകള്‍ക്കെതിരെ ആക്ഷേപവുമായി ആദ്യം തന്നെ രംഗത്തുവന്നതും മറ്റാരുമല്ല. ഇന്തോനേഷ്യന്‍ താരമായ ഹിദായത്തിനെക്കുറിച്ച് സൈന നടത്തിയ പരാമര്‍ശമാണ് ജ്വാല ഗുട്ടയെ ചൊടിപ്പിച്ചത്. സൈനയ്ക്ക് പണത്തെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ചിന്തയുള്ളൂ എന്ന് കളിയാക്കാനും ജ്വാല ഗുട്ട മറന്നില്ല. ട്വിറ്ററിലായിരുന്നു ജ്വാലയുടെ പരിഹാസവര്‍ഷം.

Jwala and Saina

തനിക്ക് അര്‍ഹമായ പ്രതിഫലം ഐ ബി എല്ലില്‍ നിന്നും കിട്ടുന്നില്ല എന്നായിരുന്നു ഇന്തോനേഷ്യന്‍ താരമായ ഹിദായത്തിന്റെ പരാതി. എന്നാല്‍ വിരമിച്ച കളിക്കാര്‍ക്ക് ഇത്രയൊക്കെയേ കിട്ടൂ എന്ന തരത്തില്‍ സൈന നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഹൈദരാബാദ് ഹോട്ട്‌ഷോട്ടിന്റെ താരങ്ങളാണ് സൈന നേവാളും ഹിദായത്തും.

എന്നാല്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി മാത്രമാണ് ദില്ലി സ്മാഷേര്‍സിന്റെ താരമായ ജ്വാല ഗുട്ട എടുത്തുചാടിയത് എന്നാണ് കരുതപ്പെടുന്നത്. സൈനയ്ക്ക് കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുന്നതില്‍ നേരത്തെയും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ജ്വാല ഗുട്ട. ഇന്ത്യന്‍ ബാഡ്മിന്റണ്‍ എന്നാല്‍ സൈനയാണ് എന്നാണ് എല്ലാവരും കരുതുന്നത് എന്നും ഡബിള്‍സ് താരങ്ങള്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും ജ്വാല നേരത്തെ പരാതിപ്പെട്ടിരുന്നു.

Story first published: Tuesday, September 2, 2014, 12:10 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+