Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരാധകരുടെ കമന്റടി; ബാഡ്മിന്‍റണ്‍ താരം ചൂടായി

ബാംഗ്ലൂര്‍: കളിക്കിടെ ആരാധകരുടെ കമന്റടി ഓവറാകുന്നുവെന്ന് ബാഡ്മിന്‍റണ്‍ ഗ്ലാമര്‍ താരം ജ്വാല ഗുട്ടയ്ക്ക് പരാതി. ഐ ബി എല്ലില്‍ ബംഗാ ബീറ്റ്‌സിനെതിരായ കളിക്കിടെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വെച്ചാണ് കാണികള്‍ ജ്വാലയുടെ ചൂടറിഞ്ഞത്.

കളിക്കിടെ ജ്വാലയെ വ്യക്തിപരമായി ചിലര്‍ കമന്റടിക്കുകയും ആക്ഷേപിക്കുകയും ചെയ്തതോടെ രംഗം കൂടുതല്‍ വഷളായി. ദില്ലി സ്മാഷേഴ്‌സിന്റെ ക്യാപ്റ്റനായ ജ്വാല കാണികള്‍ക്കെതിരെ ചൂടാവുകയും ചെയ്തു.

വിജയത്തിന് ശേഷം സ്റ്റാന്‍ഡിലേക്ക് റാക്കറ്റ് വലിച്ചെറിഞ്ഞാണ് ജ്വാല ദേഷ്യം പ്രകടിപ്പിച്ചത്. ബാംഗ്ലൂര്‍ ടീമിനൊപ്പം സ്ഥിരമായി സഞ്ചരിക്കുന്ന ചിലരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെന്നും താരം ആരോപിച്ചു.

കമന്റടി പ്രശ്‌നമായി

കമന്റടി പ്രശ്‌നമായി

കളിക്കിടെ ആരാധകരുടെ കമന്റടി ഓവറായതിനെത്തുടര്‍ന്ന് ജ്വാല ദേഷ്യപ്പെട്ടതാണ് വാര്‍ത്തയായത്.

ബാംഗ്ലൂരില്‍

ബാംഗ്ലൂരില്‍

ബാംഗ്ലൂര്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ബംഗാ ബീറ്റ്‌സാണ് പ്രശ്‌നം

ബംഗാ ബീറ്റ്‌സാണ് പ്രശ്‌നം

ബംഗാ ബീറ്റ്‌സിന്റെ ആരാധരാണ് പ്രശ്‌നമുണ്ടാക്കുന്നത് എന്നാണ് ജ്വാലയുടെ പരാതി

ആക്ഷേപം മാനേജ്‌മെന്റിന് എതിരെയും

ആക്ഷേപം മാനേജ്‌മെന്റിന് എതിരെയും

ബംഗാ ബീറ്റ്‌സിന്റെ മാനേജ്‌മെന്റ് പ്രശ്‌നക്കാരെ നിയന്ത്രിക്കുന്നില്ല എന്നും ജ്വാലയ്ക്ക് പരിഭവമുണ്ട്.

ദേഷ്യം റാക്കറ്റിനോടും

ദേഷ്യം റാക്കറ്റിനോടും

കളിക്ക് ശേഷം റാക്കറ്റ് വലിച്ചെറിഞ്ഞാണ് ജ്വാല ഗുട്ട ദേഷ്യം പ്രകടിപ്പിച്ചത്.

 ജ്വാല ഗുട്ട ഐ ബി എല്ലില്‍

ജ്വാല ഗുട്ട ഐ ബി എല്ലില്‍

പ്രഥമ ഐ ബി എല്ലില്‍ ദില്ലി സ്മാഷേഴ്‌സിന്റെ ക്യാപ്റ്റനാണ് ജ്വാല ഗുട്ട.

ടീം പുറത്തായി

ടീം പുറത്തായി

ജ്വാല താരതമ്യേന നല്ല കളി പുറത്തെടുത്തിട്ടും ടൂര്‍ണമെന്റില്‍ പിടിച്ചുനില്‍ക്കാന്‍ ദില്ലിക്ക് കഴിഞ്ഞില്ല

സൈനയ്‌ക്കെതിരെ

സൈനയ്‌ക്കെതിരെ

ഐ ബി എല്ലിന്റെ തുടക്കത്തില്‍ സൂപ്പര്‍ താരം സൈന നേവാളിനെതിരെ പ്രസ്താവനയുമായി ജ്വാല തന്നെയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ശ്രദ്ധയെല്ലാം സൈനയ്ക്ക്

ശ്രദ്ധയെല്ലാം സൈനയ്ക്ക്

സൈന നേവാളിനെ മാത്രമേ ആളുകള്‍ ശ്രദ്ധിക്കുന്നുള്ളൂ എന്നതാണ് ജ്വാലയുടെ ഒരു പ്രധാന പ്രശ്‌നം.

ഡബിള്‍സെന്താ കളിയല്ലേ

ഡബിള്‍സെന്താ കളിയല്ലേ

ബാഡ്മിന്റണില്‍ ഡബിള്‍സിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തതും താരത്തെ ചൊടിപ്പിക്കുന്നു.

Story first published: Tuesday, September 2, 2014, 12:06 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+