Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐബിഎല്‍:തുടക്കം തന്നെ നഷ്ടക്കണക്കില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവട് പിടിച്ച് തുടങ്ങിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിന്റെ(ഐബിഎല്‍) ആദ്യ സീസണ്‍ തന്നെ വന്‍ നഷ്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഐബിഎല്ലിന്റെ മാര്‍ക്കറ്റിങ് പങ്കാളികളായ സ്‌പോര്‍ട്ടി സൊല്യൂഷന്‍സ് ആണ് ഇക്കരായം വ്യക്തമാക്കിയത്.

ഏതാണ്ട് 25 കോടി രൂപയാണ് ഐബിഎല്‍ ആദ്യ സീസണിലെ നഷ്ടം. ഇത് നികത്താനായി തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ് സ്‌പോര്‍ട്ടി സൊല്യൂഷന്‍സ്.

IBL Champions

ഐബിഎല്ലിന്‍ ആദ്യ സീസണിന്റെ മൊത്തം നടത്തിപ്പ് ചെലവ് 85 കോടി രൂപയായിരുന്നു. എന്നാല്‍ ഇതിന്റെ 65 മുതല്‍ 75 ശതമാനം വരെമാത്രമാണ് തിരിച്ചുകിട്ടിയത്. സ്‌പോര്‍ട്ടി സൊല്യൂഷന്‍സിന്റെ മേധാവിയായ ആശിഷ് ചന്ദ എകണോമിക് ടൈംസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ വോഡഫോണ്‍, മാധ്യങ്ങളില്‍ മത്സരം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഫീസ്, വില്‍പന, ടിക്കറ്റ്, തുടങ്ങിയവയായിരുന്നു പ്രധാന വരുമാനം. കൂടാതെ ഒരോ ടീമില്‍ നിന്നും മൂന്നര കോടി രൂപ വേറെയും ഈടാക്കിയിരുന്നു. എന്നിട്ടും ടൂര്‍ണമെന്റ് ലാഭത്തിലായില്ല എന്നതാണ് സത്യം.

കാര്യം നഷ്ടം സംഭവിച്ചെങ്കിലും പേടിച്ച് പിന്‍മാറാന്‍ തയ്യാറല്ല എന്നാണ് സ്‌പോര്‍ട്ടി സൊല്യൂഷന്‍സ് പറയുന്നത്. അടുത്ത സീസണില്‍ പുതിയതായി രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്താനാണ് പദ്ധതി. കൂടുതല്‍ സ്‌പോണ്‍സര്‍മാരേയും പരസ്യക്കാരേയും കണ്ടെത്താനാണ് പദ്ധതി.

തന്റെ കൈവശമുള്ള ഓഹരികളുടെ 10-15 ശതമാനം വരെ വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ആശിഷ് ചന്ദന്‍. പത്ത് ദിവസത്തിനകം വില്‍പന നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story first published: Saturday, September 7, 2013, 10:51 [IST]
Other articles published on Sep 7, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+