വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐബിഎല്ലില്‍ സിന്ധുവിന് വീണ്ടും തോല്‍വി

By Soorya Chandran

ലഖ്‌നൗ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ പിവി സിന്ധുവിന് വീണ്ടും തോല്‍വി. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടത്തോടെ ലോക റാങ്കിങില്‍ 10 സ്ഥാനത്തേക്കുയര്‍ന്നെങ്കിലും ഐബിഎല്ലില്‍ കരുത്ത തെളിയിക്കാന്‍ സിന്ധുവിന് കഴിഞ്ഞില്ല.ബംഗാ ബീറ്റ്‌സിന്റെ കരോളിന മറീന്‍ ആണ് സിന്ധുവിനെ തോല്‍പിച്ചത്. അവാധെ വാറിയേഴ്‌സ് ടീം പ്രതിനിധിയാണ് സിന്ധു.

2013 ആഗസ്റ്റ് 18 ന് നടന്ന മത്സരങ്ങള്‍ സത്യത്തില്‍ ബംഗാ ബീറ്റ്‌സ് കുത്തകയാക്കുകയായിരുന്നു. അവാധെ വാറിയേഴ്‌സിനോടുള്ള നേരിട്ടുള്ള മത്സരങ്ങളില്‍ അഞ്ചില്‍ നാലിലും വിജയം ബംഗാ ബീറ്റ്‌സിനൊപ്പം ആയിരുന്നു.

PV Sindhu

പുരുഷ സിംഗിള്‍സില്‍ ബംഗാ ബീറ്റ്‌സിന്റെ യുന്‍ ഹു അവാധെ വാറിയേഴ്‌സിന്റെ ഫെങ് ചോങിനെ തോല്‍പിച്ചുസ്‌കോര്‍ 21-11,21-20. വനിത സിംഗിള്‍സില്‍ അവാധെ വാറിയേഴ്‌സിന്റെ പിവി സിന്ധു 21-16, 21-13 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്.

പുരുഷ ഡബിള്‍സില്‍ മാത്രമാണ് അവാധെ വാറിയേഴ്‌സിന് അല്‍പം ആശ്വാസം കിട്ടിയത്. മാര്‍കിസ് കിഡോ മാതിയാസ്-ബോയെ സഖ്യം ബംഗാ ബീറ്റ്‌സിന്റെ ഡെവാള്‍ക്കര്‍-മോംഗന്‍സെന്‍ സഖ്യത്തെ തറപറ്റിച്ചു. സ്‌കോര്‍ 21-14,21-19

പുരുഷ സിംഗിള്‍സിലെ മറ്റൊരു മത്സരത്തില്‍ ബംഗാ ബീറ്റ്‌സിന്റെ പി കശ്യപ് അവാധെ വാറിയേഴ്‌സിന്റെ ശ്രീകാന്തിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കി. സ്‌കോര്‍ 20-21, 21-11, 11-9

Story first published: Monday, August 19, 2013, 13:50 [IST]
Other articles published on Aug 19, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X