Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐബിഎല്‍:സിന്ധുവിന് ജയം;അവാധെ സെമിയില്‍

പൂനെ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ പിവി സിന്ധുവിന് വീണ്ടും ചരിത്ര നേട്ടം. ലോക മൂന്നാം നന്പര്‍ താരമായ ജൂലിയന്‍ ഷെങ്കിനെയാണ് സിന്ധു തോല്‍പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു ലോകതാരത്തെ അട്ടിമറിച്ചത്.

തീപാറിയ മത്സരത്തിനായിരുന്നു ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. പോയന്റ് നിലയില്‍ ആദ്യം മുന്നിലെത്തിയ സിന്ധുവിനെ തൊട്ടുപിറകില്‍ ജൂലിയന്‍ ഷെങ്ക് ചേയ്സ് ചെയ്യുന്നുണ്ടായിരുന്നു. പലപ്പോഴും തുല്യ പോയന്റുകളുമായി മുന്നേറിയെങ്കിലും ഭാഗ്യം സിന്ധുവിനെ തുണച്ചു. അനുഭവ പരിചയം കൊണ്ട് ഒരു യുവതാരത്തെ തകര്‍ക്കാനാവില്ലെന്ന് ഷെങ്കിനും ബോധ്യപ്പെട്ടു. സ്‌കോര്‍: 21-20, 21-20.

PV Sindhu and Julian

അവാധെ വാറിയേഴ്‌സിന് സിന്ധുവിന്റെ ജയം ഏറെ ഗുണം ചെയ്തു. 2013 ആഗസ്റ്റ് 26 ന് നടന്ന മൂന്ന് മത്സരങ്ങളിലും പൂനെ പിസ്റ്റണ്‍സിനെതിരെ അവാധെ വാറിയേഴ്‌സിന് തന്നെ ആയിരുന്നു ജയം.

പുരുഷ സിംഗിള്‍സില്‍ അവാധെ വാറിയേഴ്‌സിന്റെ കെ ശ്രീകാന്ത് പൂനെ പിസ്റ്റണ്‍സിനെ തോല്‍പിച്ചു. പുരുഷന്‍മാരുടെ ഡബിള്‍സിലും അവാധെ കരുത്ത് തെളിയിച്ചു. പൂനെ ടീമിന്റെ അരുണ്‍ വിഷ്ണു-സനാവ് തോമസ് സഖ്യത്തെ മാര്‍സിസ് കിടോ- മാതിയാസ് ബോയെ സഖ്യം തോല്‍പിച്ചു. ഇതോടെ അവാധെ വാറിയേഴ്‌സ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു.

Story first published: Tuesday, August 27, 2013, 10:49 [IST]
Other articles published on Aug 27, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+