Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐബിഎല്ലില്‍ സിന്ധുവിന് ചരിത്ര വിജയം

ബാംഗ്ലൂര്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗില്‍ അവാധേ വാറിയേഴ്‌സിന്റെ താരം പിവി സിന്ധുവിന് ചരിത്ര വിജയം. മുന്‍ ലോക ഒന്നാം നമ്പറും മുംബൈ മാസ്റ്റേഴ്‌സ് താരവുമായ ടിന്‍ ബൗണിനെയാണ് സിന്ധു അട്ടിമറിച്ചത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ നേട്ടത്തിന് ശേഷം സിന്ധുവിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാണ് ഈ വിജയം.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു ടിന്‍ ബൗണിനെ അട്ടിമറിച്ചത്. ആദ്യസെറ്റില്‍ സിന്ധുവിന് ആനായാസ ജയമായിരുന്നു.12നെതിരെ 21 പോയന്റുകള്‍ നേടിയായിരുന്നു ഈ വിജയം. എന്നാല്‍ രണ്ടാം സെറ്റില്‍ മുന്‍ ഒന്നാം നംമ്പര്‍താരം മികച്ച തിരിച്ചുവരവ് നടത്തി. സിന്ധുവും നന്നായി പോരാടി. ഒടുവില്‍ രണ്ട് പോയന്‍റുകളുടെ വ്യത്യാസത്തില്‍ ടിന്‍ ബൗണ്‍ സെറ്റ് സ്വന്തമാക്കി. വിജയിയെ നിശ്ചയിക്കാനുള്ള മൂന്നാം സെറ്റ് പോരാട്ടത്തില്‍ പക്ഷേ ഇന്ത്യന്‍ കരുത്തിനെ തളക്കാന്‍ ടിന്‍ ബൗണിന് കഴിഞ്ഞില്ല. 11-8 ന് അവസാന സെറ്റും സ്വന്തമാക്കിയ സിന്ധു വിജയക്കൊടി പാറിച്ചു.

PV Sindhu

മറ്റൊരു മത്സരത്തില്‍ മുംബൈ മാസ്റ്റേഴ്‌സിന്റെ ഇവാനോവ് , അവാധേ വാറിയേഴ്‌സിന്റെ ഗുരുസൈദത്തിനെ തോല്‍പിച്ചു. സ്‌കോര്‍: 21-18, 20-21, 11-9. മികച്ച പോരാട്ടമാണ് മൂന്ന് സെറ്റുകളിലും കണ്ടത്. ആദ്യ സെറ്റില്‍ 7-4 ന് മുന്നിട്ട് നിന്നിരുന്ന ഇവാനോവിനെതിരെ കരുത്തുറ്റ മറുപടിയുമായാണ് ഗുരുസൈദത്ത് എത്തിയത്. പക്ഷേ അവസാന നിമിഷം മികച്ച പ്രകടനത്തിലൂടെ ഇവാനോവ് സെറ്റ് സ്വന്തമാക്കുകയായിരുന്നു.രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. രണ്ടാം സെറ്റ് സ്വന്തമാക്കാനായെങ്കിലും അവസാന മത്സരത്തില്‍ ഗുരുസൈദത്തിന്റെ അടിപതറി.

Story first published: Sunday, August 25, 2013, 10:48 [IST]
Other articles published on Aug 25, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+