ഐബിഎല്‍ ലേലം: വീക്കും സൈനക്കും വന്‍ ഡിമാന്‍ഡ്
ദില്ലി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലെ ഏറ്റവും വില കൂടിയ താരം മലേഷ്യയുടെ ലീ ചോംഗ് വീ. ലോക ഒന്നാം നമ്പര്‍ താരമായ വീയെ ഇതിഹാസ ക്രിക്കറ്റര്‍ സുനില്‍ ഗാവസ്‌കറിന്റെ മുംബൈ മാസ്റ്റേഴ്‌സാണ് ലേലത്തില്‍ സ്വന്തമാക്കിയത്.
ഇന്ത്യയുടെ സൂപ്പര്‍ താരമായ സൈന നേവാളിനെ ഹോം ടീമായ ഹൈദരാബാദ് ഹോ്ട്ട് ഷോട്ട്‌സ് ലേലം വിളിച്ചെടുത്തു. ലേലത്തുക 71. 3 ലക്ഷം. എച്ച് എസ് പ്രണോയ് ആണ് താരലേലത്തില്‍ നേട്ടമുണ്ടാക്കിയ മലയാളി. പത്ത് ലക്ഷത്തോളം രൂപയ്ക്ക് ദില്ലി ടീമാണ് പ്രണോയിയെ സ്വന്തമാക്കിയത്.
പി കാശ്യപ് (ബംഗാ ബീറ്റ്‌സ്, 44.5 ലക്ഷം), പി വി സിന്ധു (ലക്‌നൗ വാരിയേഴ്‌സ്, 47.5 ലക്ഷം) എന്നിവരാണ് ഡിമാന്‍ഡ് കൂടിയ മറ്റ് താരങ്ങള്‍. ഗ്ലാമര്‍ താരം ജ്വാല ഗുട്ടയ്ക്ക് കേവലം 18. 4 ലക്ഷം മാത്രമാണ് ലഭിച്ചത്. ദില്ലി ടീമാണ് ജ്വാലയെ വാങ്ങിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചുവടുപിടിച്ചാണ് ബാഡ്മിന്റണ്‍ അസോസിയേഷനും ചാമ്പ്യന്‍ഷിപ്പുമായി രംഗത്തെത്തുന്നത്. ആഗസ്ത് 14 മുതല്‍ 31 വരെയാണ് പ്രഥമ ഐ ബി എല്‍. ആറ് ടീമുകള്‍ പങ്കെടുക്കുന്നു. 31 ന് മുംബൈയിലാണ് ഫൈനല്‍ മത്സരം.

സൈന നേവാള്‍
സൈന നേവാളിനെ ഹോം ടീമായ ഹൈദരാബാദ് ഹോ്ട്ട് ഷോട്ട്‌സ് ലേലം വിളിച്ചെടുത്തു. ലേലത്തുക 71. 3 ലക്ഷം.

ജ്വാല ഗുട്ട
ഗ്ലാമര്‍ താരം ജ്വാല ഗുട്ടയെ ദില്ലി ടീമാണ് വിളിച്ചെടുത്തത്.

ലീ ചോംഗ് വീ
ലോക ഒന്നാം നമ്പര്‍ താരമായ വീയെ മുംബൈ മാസ്റ്റേഴ്‌സ് സ്വന്തമാക്കി.

പി വി സിന്ധു
ലക്‌നൗ വാരിയേഴ്‌സിന് വേണ്ടിയാണ് സിന്ധു കളത്തിലിറങ്ങുക

അശ്വിനി പൊന്നപ്പ
പുനെയിലാണ് അശ്വിനിയുടെ ക്യാംപ്. ലേലത്തുക 15 ലക്ഷം

പി കാശ്യപ്
ബംഗാ ബീറ്റ്‌സിന്റെ താരമായി പി കാശ്യപ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications