ഐബിഎല്ലിന് ചൂട് പകര്‍ന്ന സുന്ദരിമാര്‍
ഹൈദരാബാദ്: പി വി സിന്ധുവിന്റെ അവാധെ വാരിയേഴ്‌സിനെ തറപറ്റിച്ച് സൈന നേവാളിന്റെ ഹോദരാബാദ് ഹോട്ട് ഷോട്ട്‌സ് ചാമ്പ്യന്മാരായതോടെ പ്രഥമ ഐ ബി എല്ലിന് കര്‍ട്ടന്‍ വീണു. വരാനിരിക്കുന്ന നാളുകള്‍ ബാഡ്മിന്റന്റേത് കൂടിയാണ് എന്ന സന്ദേശത്തോടെയാണ് ഐ ബി എല്‍ പൂര്‍ത്തിയാകുന്നത്.
ഐ ബി എല്‍ മത്സരങ്ങളില്‍ മിന്നിക്കളിച്ച ചില താരങ്ങളുണ്ട്. ഇന്ത്യന്‍ ബാഡ്മിന്റന്റെ അപ്രഖ്യാപിത അംബാസിഡറായ സൈന നേവാള്‍ മുതല്‍ കൗമാരതാരം പി വി സിന്ധുവും ഗ്ലാമര്‍ താരങ്ങളായ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും ഐ ബി എല്ലിനെ ജനകീയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു.
പ്രഥമ ഐ ബി എല്ലിന് ആവേശം പകര്‍ന്ന വനിതാ താരങ്ങളെ പരിചയപ്പെടൂ.

സൈന നേവാള്‍
ഇന്ത്യന്‍ ബാഡ്മിന്റന്റെ അംബാസിഡറാണ് സൈന നേവാള്‍ എന്ന ഹൈദരാബാദി സുന്ദരി. ഗ്ലാമറും പണവും മാത്രമല്ല, കളിയിലും സൈന തന്നെയാണ് താരമെന്ന് പ്രഥമ ഐ ബി എല്‍ തെളിയിക്കുന്നു.

കിരീടവിജയി
ആദ്യ ഐ ബി എല്ലില്‍ കപ്പുയര്‍ത്തിയാണ് സൈന നേവാള്‍ ഹൈദരാബാദ് ഹോട്ട്് ഷോട്ട്‌സിന്റെ ഐക്കണ്‍ താരമെന്ന പദവിയോട് നീതിപുലര്‍ത്തിയത്.

അശ്വിനി പൊന്നപ്പ
പുനെ പിസ്റ്റണ്‍സിന്റെ ഐക്കണ്‍ താരമായിരുന്നു അശ്വിനി പൊന്നപ്പ.

കരോളിന മരിന്‍
സ്‌പെയിനിന്റെ കരോളിന മരിനായിരുന്നു ബംഗാ ബീറ്റ്‌സിന് വേണ്ടി സിംഗിള്‍സ് കളിക്കാനിറങ്ങിയത്.

ടിനെ ബോണ്‍
ഡെന്‍മാര്‍ക്കിന്റെ ഈ സൂപ്പര്‍ താരം ഐ ബി എല്ലില്‍ മുംബൈ മാസ്റ്റേഴ്‌സിന് വേണ്ടിയാണ് കളിക്കാനിറങ്ങിയത്. വനിതാ സിംഗിള്‍സാണ് ടിനിന്റെ ഇനം.

ജൂലിയന്‍ ഷെങ്ക്
ജര്‍മനിയുടെ ജൂലിയന്‍ ഷെങ്ക് പൂനെയ്ക്ക് വേണ്ടിയാണ് ഇത്തവണ കളിക്കാനിറങ്ങിയത്.

ജ്വാല ഗുട്ട
ദില്ലി സ്മാഷേഴ്‌സിന്റെ ഐക്കണ്‍ താരമായിരുന്നു ചൂടന്‍ സുന്ദരിയായ ജ്വാല ഗുട്ട.

വിവാദങ്ങളില്‍
ഐ ബി എല്ലിനിടെ വിവാദങ്ങളിലും തലവെച്ച് ജ്വാല ടൂര്‍ണമെന്റിന് കൊഴുപ്പേകി. ബാംഗ്ലൂരില്‍ വെച്ച് ആരാധകരെ ചീത്തപറഞ്ഞും റാക്കറ്റ് വലിച്ചെറിഞ്ഞാണ് താരം ദേഷ്യം പ്രകടിപ്പിച്ചത്.

പി വി സിന്ധു
ലോക ചാമ്പ്യന്‍ ഷിപ്പിലെ വെങ്കലമെഡല്‍ ഫഌക്കല്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് സിന്ധു ഐ ബി എല്ലില്‍ നടത്തിയത്.

ഐക്കണ്‍ സിന്ധു
അവാധേ വാരിയേഴ്‌സിന്റെ ഐക്കണ്‍ താരമായിരുന്നു ഈ 18കാരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications