
ചൈനയിലെ ലിനിങില്‍ ഡെന്മാര്‍ക്കില്‍ നിന്നുള്ള ടിനെ ബാവൂനിനെ പരാജയപ്പെടുത്തിയാണ് സെയ്‌ന അവിസ്മരണീയ പോരാട്ടത്തിന് യോഗ്യത നേടിയത്. ഡാനിഷ് താരത്തിനെതിരേ 21-17, 21-18 എന്ന സ്‌കോറില്‍ വിജയം കണ്ട ഹൈദരാബാദ് താരം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ലോകചാംപ്യന്‍ ചൈനയില്‍ നിന്നുള്ള വാങ് യിഹാനുമായി ഏറ്റുമുട്ടും.
ഇതിനു മുമ്പ് ഇരുതാരങ്ങളും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ചൈനീസ് താരത്തിനൊപ്പമായിരുന്നു. വാങ് വിന്നിനെതിരേ വിജയം നേടാനായത് സെയ്‌നയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഹോങ്കോങില്‍ നടന്ന മല്‍സത്തില്‍ ടിനെയോട് തോറ്റിരുന്നു. പക്ഷേ, തൊട്ടുമുമ്പത്തെ വിന്നിനെതിരേയുള്ള അട്ടിമറി വിജയം മനസ്സിന് വല്ലാത്തൊരു കരുത്ത് നല്‍കുകയായിരുന്നു. അതുകൊണ്ട് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. യിഹാനെതിരേയുള്ള മല്‍സരം എളുപ്പത്തിലുള്ള കീഴടങ്ങലാവില്ലെന്ന് ഉറപ്പാണ്.-മല്‍സരശേഷം ഇന്ത്യന്‍ താരം പറഞ്ഞു.