Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണില്‍ കുട്ടിപ്പവാട; തീരുമാനം മരവിപ്പിച്ചു

Saina Nehwal
സൂറിച്ച്: വനിതാ ബാഡ്മിന്റണെ കൂടുതല്‍ ജനകീയമാക്കാനെന്ന പേരില്‍ വനിതാ താരങ്ങള്‍ മിനി സ്‌കര്‍ട്ട് ധരിച്ച് മത്സരത്തിനിറങ്ങണമെന്ന നിര്‍ദേശം ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു.

ബാഡ്മിന്റണ്‍ കമ്മിറ്റിയിലെ വനിതാതാരങ്ങളുടെ എതിര്‍പ്പ് പരിഗണിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തുന്നതുവരെ നിര്‍ദേശം നടപ്പലാക്കേണ്ടെന്ന് ബാഡ്മിന്റണ്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. സ്‌പോര്‍ട്‌സും സെക്‌സും തമ്മില്‍ ബന്ധിപ്പിയ്ക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് പലരാജ്യങ്ങളുടെയും ബാഡ്മിന്റെണ്‍ ഫെഡറേഷനുകള്‍ വിമര്‍ശിച്ചിരുന്നു.

മെയ് ഒന്നുമുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ഫെഡറേഷന്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും വനിതാ താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് ജൂണ്‍ ഒന്നുവരെ നീട്ടിവെച്ചിരുന്നു. ഫെഡറേഷന്റെ തീരുമാനത്തിനെതിരെ സൈനാ നെഹ്വാളും ജ്വാലാ ഗുട്ടയുമടക്കമുള്ള ഇന്ത്യന്‍ താരങ്ങളള്‍ പരസ്യമായി രംഗത്തുവന്നിരുന്നു.

Story first published: Tuesday, September 2, 2014, 12:37 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+