For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സയീദ് മോദി ഇന്റര്‍നാഷണല്‍; സൗരഭ് വര്‍മയ്ക്ക് ഫൈനലില്‍ കാലിടറി

ലഖ്‌നൗ: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍താരം സൗരഭ് വര്‍മയ്ക്ക് വെള്ളി. ഫൈനലില്‍ തായ് വാന്റെ വാങ് സു വെയ് ആണ് സൗരഭിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 15-21, 17-21. രണ്ട് ഗെയിമിലും തുടക്കത്തില്‍ പൊരുതാന്‍ സൗരഭിന് കഴിഞ്ഞെങ്കിലും രണ്ടാം പകുതിയില്‍ മികവിലേക്കുയര്‍ന്നില്ല. അനാവശ്യ പിഴവുകളാണ് സൗരഭിന് ഫൈനലില്‍ തിരിച്ചടിയായത്.

സെമിയില്‍ കൊറിയയുടെ ഹിയോ വാങ് ഹീയെ ഒന്നിനെതിരെ രണ്ടു സെറ്റുകളിലാണ് സൗരഭ് മറികടന്നത്. സ്‌കോര്‍ 21-17, 16-21, 21-18. നേരത്തെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഋതുപര്‍ണ ദാസ് സെമിയില്‍ പരാജയപ്പെട്ടു. ലോക 40-ാം റാങ്കുകാരിയായ ഋതുപര്‍ണ തായ്‌ലന്‍ഡിന്റെ ഫിട്ടായപോണ്‍ ചായ്‌വാനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 22-24, 15-21. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ് തുടങ്ങിയവരും ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചെങ്കിലും മുന്നേറ്റമുണ്ടാക്കാനായില്ല.

syedmodiinternationalsaurabhvarmalose

വനിതാ വിഭാഗത്തില്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് കിരീടം ചൂടിയത്. ഫൈനലില്‍ ഫിട്ടായപോണ്‍ ചായ്‌വാനെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മാരിന്‍ മറികടന്നു. സ്‌കോര്‍ 21-12, 21-16. രണ്ട് സെറ്റിലും എതിരാളിക്ക് അവസരം നല്‍കാതെയായിരുന്നു മാരിന്റെ മുന്നേറ്റം. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന മാരിന്‍ ഫോമിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്.

Story first published: Monday, December 2, 2019, 9:51 [IST]
Other articles published on Dec 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+