വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സയീദ് മോദി ഇന്റര്‍നാഷണല്‍; ശ്രീകാന്ത് പുറത്ത്, സൗരഭ് സെമിയില്‍

ലഖ്‌നൗ: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍താരം കെ ശ്രീകാന്ത് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയയുടെ സണ്‍ വാന്‍ ഹോ ആണ് മുന്‍ ചാമ്പ്യനെ കടുത്തൊരു പോരാട്ടത്തില്‍ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 18-21, 19-21. രണ്ട് സെറ്റിലും ശ്രീകാന്തിന് പൊരുതാനായെങ്കിലും ജയം എത്തിപ്പിടിക്കാനായില്ല. സീസണില്‍ ഒരു കിരീടംപോലും നേടാന്‍ കഴിയാതിരുന്ന ശ്രീകാന്ത് ഏറെ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനിറങ്ങിയത്.

ശ്രീകാന്ത് പുറത്തായെങ്കിലും മറ്റൊരു ഇന്ത്യന്‍താരം സൗരഭ് വര്‍മ സെമിയില്‍ സ്ഥാനം നേടിയിട്ടുണ്ട്. തായ്‌ലന്‍ഡിന്റെ കന്‍ലാവത് വിദിത് സരണിനെയാണ് സൗരഭ് ക്വാര്‍ട്ടറില്‍ മറികടന്നത്. സ്‌കോര്‍ 21-19, 21-16. ഇന്നേവരെ ഇവിടെ കിരീടം നേടിയില്ലാത്ത സൗരഭ് രണ്ട് സെറ്റിലും മികവോടെ കളിച്ചു. സെമിയില്‍ കൊറിയയുടെ ഹിയോ വാങ് ഹീയാണ് സൗരഭിന്റെ എതിരാളി.

Sourabh Verma

<strong>ഡേവിസ് കപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ലീഡ്</strong> ഡേവിസ് കപ്പ്; പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ലീഡ്

വനിതാ സിംഗിള്‍സില്‍ റിതുപര്‍ണ ദാസ് സെമിയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ താരം ശ്രുതി മന്ദാദയെയാണ് റിതുപര്‍ണ തോല്‍പ്പിച്ചത്. സ്‌കോര്‍ 24-26, 21-10, 21-19. വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. നേരത്തെ പുരുഷ ഡബിള്‍സിലും മറ്റു സിംഗിള്‍സ് മത്സരത്തിലും ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെട്ടിരുന്നു. ലക്ഷ്യ സെന്‍, പി കശ്യപ്, അജയ് ജയറാം തുടങ്ങിയവര്‍ക്കും മുന്നേറ്റമുണ്ടാക്കാനായില്ല.

Story first published: Saturday, November 30, 2019, 9:32 [IST]
Other articles published on Nov 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X