For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സയീദ് മോദി ഇന്റര്‍നാഷണല്‍; സൗരഭ് ഫൈനലില്‍, ഋതുപര്‍ണ പുറത്ത്

ലഖ്‌നൗ: സയീദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍താരം സൗരഭ് വര്‍മ ഫൈനലില്‍ കടന്നു. കൊറിയയുടെ ഹിയോ വാങ് ഹീയെ ഒന്നിനെതിരെ രണ്ടു സെറ്റുകളിലാണ് സൗരഭ് മറികടന്നത്. സ്‌കോര്‍ 21-17, 16-21, 21-18. ഫൈനലില്‍ തായ്‌വാന്റെ വാങ് സു വെയ് ആണ് സൗരഭിന്റെ എതിരാളി. അതേസമയം, വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ഋതുപര്‍ണ ദാസ് സെമിയില്‍ പരാജയപ്പെട്ടു.

ലോക റാങ്കിങ്ങില്‍ 36-ാം സ്ഥാനക്കാരനായ സൗരഭ് 44-ാം റാങ്കിലുള്ള എതിരാളിക്കെതിരെ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഗെയിമില്‍ 6-2നും പിന്നീട് 11-7നും മുന്നിലെത്തിയ സൗരഭ് ലീഡ് നിലനിര്‍ത്തിയാണ് ഗെയിം നേടിയത്. എന്നാല്‍ രണ്ടാം ഗെയിമില്‍ 11-8ന് മുന്നിലെത്തിയ ഹിയോ തുടര്‍പോയന്റുകളിലൂടെ ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാമത്തെ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സൗരഭ് ഫൈനലിലെത്തിയത്.

 Sourabh Verma enters final in Syed Modi International

ലോക 40-ാം റാങ്കുകാരിയായ ഋതുപര്‍ണ തായ്‌ലന്‍ഡിന്റെ ഫിട്ടായപോണ്‍ ചായ്‌വാനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. സ്‌കോര്‍ 22-24, 15-21. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ 1-6 എന്ന നിലയില്‍ പിറകിലായ ഋതുപര്‍ണ ശക്തമായാണ് തിരിച്ചുവന്നത്. 14-11 എന്ന നിലയില്‍ ലീഡെടുക്കാനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. എന്നാല്‍, അവസാന പോയന്റുകളില്‍ പിഴവു വന്നത് തിരിച്ചടിയായി. രണ്ടാം ഗെയിമിലും ഇന്ത്യന്‍താരം തുടക്കത്തില്‍ ലീഡെടുത്തെങ്കിലും മത്സരം സ്വന്തമാക്കാനായില്ല.

Story first published: Sunday, December 1, 2019, 13:54 [IST]
Other articles published on Dec 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+