Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംഗപ്പൂര്‍ ഓപ്പണ്‍; സമീര്‍ വര്‍മയും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. ചൈനീസ് താരം ലു ഗൗങ്ഷുവെ 21-15, 21-18 എന്നിങ്ങനെ നേരിട്ടുള്ള സ്‌കോറിനാണ് സമീര്‍ തോല്‍പ്പിച്ചത്. ചൈനീസ് തായ്‌പേയുടെ ചൗ തെയ് ചെന്‍ ആണ് ക്വാര്‍ട്ടറില്‍ സമീറിന്റെ എതിരാളി.

sameer-srekanth

മറ്റൊരു മത്സരത്തില്‍ കെ ശ്രീകാന്തും വിജയം കണ്ടെത്തി. ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റിയന്‍ സോള്‍ബര്‍ഗിനെതിരെ 21-12, 23-21 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം. ആദ്യ സെറ്റില്‍ അനായാസ ജയം നേടിയ ശ്രീകാന്തിന് രണ്ടാം സെറ്റില്‍ കടുത്തപോരാട്ടം നടത്തേണ്ടിവന്നു. സീസണില്‍ കിരീടങ്ങളൊന്നും നേടിയില്ലാത്ത ശ്രീകാന്ത് സിംഗപ്പൂരില്‍ ജയപ്രതീക്ഷയിലാണ്.

നേരത്തെ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറിലെത്തിയിരുന്നു. സിന്ധു ഡെന്മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 21-13, 21-19. ലോക ആറാം നമ്പര്‍ താരം ചൈനയുടെ സായ് യന്യനാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. തായ്‌ലന്‍ഡ് താരം പോണ്‍പാവീ ചോചുവോങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16, 18-21, 2-19.

Story first published: Thursday, April 11, 2019, 17:27 [IST]
Other articles published on Apr 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+