Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംഗപ്പൂര്‍ ഓപ്പണ്‍; പിവി സിന്ധു സെമിയില്‍, സൈന പുറത്ത്

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ പ്രവേശിച്ചു. അതേസമയം, സൈന നേവാള്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ചൈനീസ് താരം സായ് യന്യനെ 21-13, 17-21, 21-14 എന്ന സ്‌കോറിന് സിന്ധു തോല്‍പ്പിച്ചപ്പോള്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയോടെ പൊരുതാതെയാണ് സൈന തോല്‍വി വഴങ്ങിയത്. സ്‌കോര്‍ 21-8, 21-13.

sindhu

ചൈനീസ് താരത്തിന്റെ കടുത്തവെല്ലുവിളി അതിജീവിച്ചാണ് സിന്ധുവിന്റെ സെമി പ്രവേശം. ആദ്യ സെറ്റില്‍ അനായാസ വിജയമാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ ചൈനീസ് താരത്തിന്റെ മികവിനേക്കാള്‍ അനാവശ്യ പിഴവുകള്‍ സിന്ധുവിന് വിനയായി. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 11-5 എന്ന നിലയില്‍ ലീഡെടുത്ത സിന്ധു 21-14 എന്ന നിലയില്‍ സെറ്റു മാച്ചും സ്വന്തമാക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ സൈന നേരിട്ടുള്ള സെറ്റുകള്‍ക്ക് നൊസോമി ഒകുഹാരയോട് തോറ്റു. നേരത്തെ പലവട്ടം ഇതേ താരത്തിനെതിരെ സൈന വിജയം നേടിയിരുന്നെങ്കിലും പൊരുതാതെയാണ് ഇത്തവണ കീഴടങ്ങിയത്. സ്വിസ് ഓപ്പണില്‍ പരിക്കമൂലം കളിക്കാതിരുന്ന സൈന പരിക്കില്‍നിന്നും പൂര്‍ണമോചിതയായിട്ടില്ലെന്ന് മത്സരഫലം സൂചിപ്പിക്കുന്നു.

Story first published: Friday, April 12, 2019, 14:16 [IST]
Other articles published on Apr 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+