വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗപ്പൂര്‍ ഓപ്പണ്‍ സെമിഫൈനല്‍; ഒകുഹാരയ്ക്ക് മുന്നില്‍ പിവി സിന്ധുവിന് കാലിടറി

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യയുടെ പി.വി സിന്ധു പുറത്തായി. സെമിഫൈനലില്‍ ജപ്പാന്റെ മുന്‍ ലോക ചാമ്പ്യന്‍ നൊസോമി ഒകുഹാര നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-7, 21-11. മികച്ച ഫോമില്‍ കളിക്കുന്ന ഒകുഹാരയ്‌ക്കെതിരെ പൊരുതാന്‍പോലും ആകാതെയായിരുന്നു സിന്ധുവിന്റെ തോല്‍വി.

sindhu

നേരത്തെ ഇന്ത്യയുടെ സൈന നേവാളിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ഒകുഹാര സെമിയിലെത്തിയത്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ് ആണ് എതിരാളി. ജപ്പാന്റെ അകാനെ യമഗുച്ചിയെ 15-21, 24-22, 21-19 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചാണ് തായ് സു ഫൈനലിലെത്തിയത്. രണ്ടാം സെമിയില്‍ മികച്ച പോരാട്ടമാണ് ഇരുവരും പുറത്തെടുത്തത്.

ഐപിഎല്‍: ലേറ്റായാലും ലേറ്റസ്റ്റ് തന്നെ... പകരക്കാരായി വന്ന് ഹീറോയായി മാറി, തലപ്പത്ത് ഗെയ്ല്‍ ഐപിഎല്‍: ലേറ്റായാലും ലേറ്റസ്റ്റ് തന്നെ... പകരക്കാരായി വന്ന് ഹീറോയായി മാറി, തലപ്പത്ത് ഗെയ്ല്‍

ഒകുഹാരയ്‌ക്കെതിരായ സിന്ധുവിന്റെ പോരാട്ടം 37 മിനിറ്റിനുള്ളില്‍ അവസാനിച്ചു. ഒടുവില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും വിജയം സിന്ധുവിനൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ വിജയം വഴുതിമാറി. അനാവശ്യ പിഴവകളാണ് സിന്ധുവിന് ഒരിക്കല്‍ക്കൂടി വിനയായത്. സിന്ധു പുറത്തായതോടെ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. കെ ശ്രീകാന്തും സമീര്‍ വര്‍മയും നേരത്തെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

Story first published: Saturday, April 13, 2019, 16:44 [IST]
Other articles published on Apr 13, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X