വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഗപ്പൂര്‍ ഓപ്പണ്‍; പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറില്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവും സൈന നേവാളും ക്വാര്‍ട്ടറിലെത്തി. ടൂര്‍ണമെന്റില്‍ നാലാം സീഡായ സിന്ധു ഡെന്മാര്‍ക്കിന്റെ മിയ ബ്ലിഷ്‌ഫെല്‍ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 21-13, 21-19. എതിരാളിക്കെതിരെ മികച്ച കളി കെട്ടഴിച്ച സിന്ധു 39 മിനിറ്റിനുള്ളില്‍ മത്സരം സ്വന്തമാക്കി.

pv-sindhu

ലോക ആറാം നമ്പര്‍ താരം ചൈനയുടെ സായ് യന്യനാണ് ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി. ആദ്യ സെറ്റില്‍ 8-8 എന്ന നിലയില്‍ എതിരാളിക്കെതിരെ സിന്ധു തുല്യത കാട്ടിയെങ്കിലും പിന്നീട് 11-15 എന്ന നിലയില്‍ ലീഡെടുത്ത താരം സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ 17-17 എന്ന നിലയില്‍ എതിരാളി കടുത്ത പോരാട്ടം നടത്തിയെങ്കിലും സിന്ധുവിന്റെ പരിചയസമ്പന്നത തുണയായി.

തായ്‌ലന്‍ഡ് താരം പോണ്‍പാവീ ചോചുവോങ്ങിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-16, 18-21, 2-19. മൂന്നുസെറ്റിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ ലീഡെടുത്ത സൈന എതിരാളിയെ ഒപ്പമെത്താന്‍ അനുവദിച്ചില്ല. അവസാന പോയന്റുകളില്‍ പിഴവുകാട്ടാതെയാണ് സൈന സെറ്റ് സ്വന്തമാക്കിയത്.

ചരിത്രം ഓര്‍മ്മിപ്പിക്കുന്ന പുതിയ ജഴ്‌സിയുമായി ബ്രസീല്‍; പ്രകാശനം ചെയ്തത് നെയ്മറല്ല, ബ്രസീലിന്റെ 'വണ്ടര്‍ബോയ്'ചരിത്രം ഓര്‍മ്മിപ്പിക്കുന്ന പുതിയ ജഴ്‌സിയുമായി ബ്രസീല്‍; പ്രകാശനം ചെയ്തത് നെയ്മറല്ല, ബ്രസീലിന്റെ 'വണ്ടര്‍ബോയ്'

മറ്റൊരു മത്സരത്തില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെതിരെ ഇന്ത്യയുടെ പി കശ്യപ് പൊരുതിത്തോറ്റു. സ്‌കോര്‍ 9-21, 21-15, 16-21. ആദ്യ സെറ്റ് ചൈനീസ് താരം അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാമത്തെ സെറ്റില്‍ ശക്തമായി തിരിച്ചടിച്ച കശ്യപ് ഒപ്പമെത്തി. മൂന്നാമത്തെ സെറ്റിലും തുടക്കം മുതല്‍ എതിരാളിയെ വിറപ്പിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.

Story first published: Thursday, April 11, 2019, 15:16 [IST]
Other articles published on Apr 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X