വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്; സിന്ധുവും സൈനയും ശ്രീകാന്തും മുന്നോട്ട്, പ്രണീത് പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമന്റില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, സൈന നേവാള്‍, കെ ശ്രീകാന്ത് എന്നിവര്‍ ആദ്യ റൗണ്ടില്‍ ജയിച്ചു. അതേസമയം, സായ് പ്രണീത് തോല്‍വിയോടെ പുറത്തായി. സൈനയും സിന്ധുവും കടുത്ത പോരാട്ടത്തിനൊടുവില്‍ ജയം കണ്ടപ്പോള്‍ ശ്രീകാന്ത് ആദ്യ മത്സരത്തില്‍ അനായാസ ജയം കണ്ടെത്തി.

sindhu

സീസണിലെ ആദ്യ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റിനിറങ്ങിയ സിന്ധു 22-24, 21-8, 21-17 എന്ന സ്‌കോറിന് ലി ഷുറേയിയെ തോല്‍പ്പിച്ചു. ടൂര്‍ണമെന്റില്‍ എട്ടാം സീഡായ സൈന 7-21, 21-16, 21-11 എന്ന സ്‌കോറില്‍ ആതിഥേയതാരം ദിനാല്‍ ദ്യായെയാണ് പരാജയപ്പെടുത്തിയത്. ശ്രീകാന്ത് 21-12, 21-8 എന്ന സ്‌കോറില്‍ ജപ്പാന്റെ കെന്റ നിഷിമോട്ടോയും കീഴ്‌പ്പെടുത്തി.

നാപ്പിയര്‍ ഹീറോസ്... റെക്കോര്‍ഡ് നേട്ടവുമായി ധവാനും ഷമിയും, എലൈറ്റ് ക്ലബ്ബില്‍ കോലിനാപ്പിയര്‍ ഹീറോസ്... റെക്കോര്‍ഡ് നേട്ടവുമായി ധവാനും ഷമിയും, എലൈറ്റ് ക്ലബ്ബില്‍ കോലി

അതേസമയം സായ് പ്രണീതിന് ആദ്യ മത്സരത്തില്‍തന്നെ അടിതെറ്റി. 12-21, 16-21 എന്ന സ്‌കോറില്‍ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോങ് ആണ് പ്രണീതിന് മടക്കടിക്കറ്റ് നല്‍കിയത്. മറ്റൊരു ഇന്ത്യന്‍ താരമായ ശുഭാങ്കര്‍ മുന്‍ ലോക ചാമ്പ്യന്‍ വിക്ടര്‍ അക്‌സെല്‍സണിനോട് 14-21, 21-19, 15-21 എന്ന സ്‌കോറില്‍ പരാജയപ്പെട്ടു. പി കശ്യപും ആദ്യ റൗണ്ടില്‍ തോല്‍വി വഴങ്ങി. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസുക 21-12, 21-16 എന്ന സ്‌കോറിനാണ് കശ്യപിനെ തോല്‍പ്പിച്ചത്.

Story first published: Thursday, January 24, 2019, 11:39 [IST]
Other articles published on Jan 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X