Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൈനയും സിന്ധുവും കടുത്ത ശത്രുതയിലോ?; ഒരേ അക്കാദമിയില്‍ ട്രെയിനിങ് രണ്ടിടത്ത്

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരങ്ങളായ സൈന നേവാളും, പിവി സിന്ധുവും കടുത്ത ശത്രുതയിലാണെന്ന് സൂചന. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന ഇരുവരും രണ്ടിടത്താണ് ട്രെയിനിങ് എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗോപീചന്ദിന് അടുത്തേക്ക് തിരിച്ചെത്തിയശേഷം സൈനയും സിന്ധുവും ഒരുമിച്ചായിരുന്നെങ്കിലും ഇപ്പോള്‍ അക്കാദമിയുടെ രണ്ട് കേന്ദ്രങ്ങളിലായാണ് പരിശീലനം.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന സ്വര്‍ണമെഡല്‍ നേടിയിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു സൈനയുടെ വിജയം. മത്സരവിജയത്തിനുശേഷം സൈന അമിതമായി ആഹ്ലാദം പ്രകടിപ്പിച്ചത് അന്നുതന്നെ ഇരുവരും തമ്മിലുള്ള ശത്രുതയായി വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കിലും കളിക്കാര്‍ നിഷേധിച്ചിരുന്നു.

news

അതേസമയം, കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷംമാണ് രണ്ടുപേരും വ്യത്യസ്ത കേന്ദ്രങ്ങളില്‍ പരിശീലനെ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഗോപീചന്ദിന്റെ പുതിയ അക്കാദമിയില്‍ പരിശീലനം നടത്തുന്നതില്‍ സിന്ധു സംതൃപ്തയായിരുന്നില്ലെന്ന് താരത്തിന്റെ പിതാവ് പറഞ്ഞു. ഇരുവരും ഒരുമിച്ചു പരിശീലനം നടത്തിയാല്‍ രണ്ടുപേരുടെയും കഴിവും ദൗര്‍ബല്യങ്ങളും പരസ്പരം മനസിലാക്കാന്‍ കഴിയും. ഇത് ഒഴിവാക്കാന്‍ കൂടിയാണ് സിന്ധു പരിശീലനം പഴയ കേന്ദ്രത്തിലേക്ക് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൈന സിന്ധുവിന്റെ ബലഹീനതകള്‍ മനസിലാക്കിയതാണ് വിജയത്തിന് പിന്നിലെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. സിന്ധുവിനും സൈനയ്ക്കും വ്യത്യസ്ത സമയങ്ങളിലായാണ് ഗോപീചന്ദ് ഇപ്പോള്‍ കളി പറഞ്ഞുകൊടുക്കുന്നത്. രണ്ടുപേരും ഏഷ്യന്‍ ഗെയിംസിലും പങ്കെടുക്കുന്നുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പിലും മറ്റും പങ്കെടുക്കേണ്ടതിനാല്‍ താരങ്ങള്‍ കടുത്ത പരിശീലനത്തിലാണ്.

Story first published: Tuesday, June 5, 2018, 18:52 [IST]
Other articles published on Jun 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+