ബാങ്കോക്ക്: ഒളിംപിക് വെള്ളി മെഡല്‍ ജേതാവും വനിതകളില്‍ ഇന്ത്യന്‍ സെന്‍സേഷനുമായ പിവി സിന്ധു തായ്ലാന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലിലേക്ക് മുന്നേറി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷ കൂടിയാണ് രണ്ടാം സീഡുകാരിയായ സിന്ധു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ സോണിയ ചെഹ് സു യാവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 21-17, 21-13. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രെജോറിയ മറിസ്ക ടുണ്ജുങ്കിനെയാണ് സിന്ധു എതിരിടുക.