നാന്‍ജിങ്: ഏഷ്യന്‍ ഗെയിംസിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ശക്തിപരീക്ഷണ കേന്ദ്രമാകാന്‍ പോവുകയാണ് ലോക ചാമ്പ്യന്‍ഷിപ്പ്. ചൈനയില്‍ നാന്‍ജിങ്ങില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരം പിവി സിന്ധുവിലാണ് ശ്രദ്ധയെല്ലാം. തുടര്‍ച്ചയായ ഫൈനല്‍ തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യനാകാന്‍ കഴിഞ്ഞാല്‍ സിന്ധുവിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാകും അത്.
ജൂലൈ 30 തിങ്കളാഴ്ചയാണ് ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുക. 2013ലും, 2014ലും വെങ്കലവും കഴിഞ്ഞവര്‍ഷം വെള്ളിയും നേടിയ സിന്ധുവിന് സ്വര്‍ണം നേടാന്‍ കഴിയുമെന്നാണ് പരിശീകന്റെ വിശ്വാസം. ടൂര്ണമെന്റുകളികള് സിന്ധുവിന്റെ കടുത്ത പ്രതിയോഗിയായി മാറിക്കഴിഞ്ഞ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് കഴിഞ്ഞ ഫൈനലില്‍ സിന്ധുവിനെ വീഴ്ത്തിയത്.
കഴിഞ്ഞവര്‍ഷം ആറു ഫൈനലുകളിലാണ് സിന്ധു പ്രവേശിച്ചത്. ഇതില്‍ മൂന്നെണ്ണം ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു. ഈ വര്‍ഷം മൂന്നു ഫൈനലുകളില്‍ പ്രവേശിച്ചെങ്കിലും മൂന്നെണ്ണത്തിലും തോറ്റു. പ്രധാന ടൂര്‍ണമെന്റുകളിലെ ഫൈനലില്‍ മനസംഘര്‍ഷം സിന്ധുവിന് വിനയാകുകയാണ്. ഇതില്‍നിന്നും കരകയറാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഇന്ത്യയ്ക്ക് അപ്രാപ്യമായി മാറും.
സിന്ധുവിനെ കൂടാതെ കെ ശ്രീകാന്തും, സൈന നേവാളും, മലയാളി എച്ച്എസ് പ്രണോയിയും ലോക ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകളാണ്. യുവതാരങ്ങളും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ എതിര്‍നിരയില്‍ അണിനിരക്കുമെന്നതിനാല്‍ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളികളാണ് നാന്ങ്ങില് നേരിടേണ്ടിവരിക.