വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്തോനേഷ്യ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധുവിനും ശ്രീകാന്തിനും ജയത്തോടെ തുടക്കം

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധുവും കെ ശ്രീകാന്തും രണ്ടാം റൗണ്ടിലെത്തി. ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായ സിന്ധു ജപ്പാന്റെ അയ ഒഹോറിയോട് വിയര്‍ത്തു ജയിക്കുകയായിരുന്നു. സ്‌കോര്‍ 11-21, 21-15, 21-15. ആദ്യ സെറ്റ് നഷ്ടമായ സിന്ധു തുടര്‍ന്നുള്ള രണ്ടുസെറ്റിലും എതിരാളിയെ അവസാന മിനിറ്റുകളില്‍ പിറകിലാക്കി.

pv-sindhu

ലോക ഒമ്പതാം റാങ്കുകാരനായ ശ്രീകാന്ത് ജാപ്പനീസ് താരം കെന്റ നിഷിമോട്ടയെ 21-14, 21-13 എന്ന സ്‌കോറിനും തോല്‍പ്പിച്ചു. രണ്ടു സെറ്റിലും എതിരാളിക്ക് അവസരം നല്‍കാതെയായിരുന്നു ശ്രീകാന്തിന്റെ മുന്നേറ്റം. ടൂര്‍ണമെന്റിന്റെ ആദ്യ ദിനം ഇന്ത്യയുടെ മറ്റു കളിക്കാരും വിജയംകണ്ടു. പുരുഷ ഡബിള്‍സില്‍ റങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി സഖ്യം മലേഷ്യന്‍ ജോഡികളെ തോല്‍പ്പിച്ചു. സ്‌കോര്‍ 21-19, 18-21, 21-19.

'ശാസ്ത്രിക്കാലം' തീരുന്നു? ഇനിയാര്, ലോകകപ്പ് സമ്മാനിച്ച കോച്ച് മാത്രമല്ല, വീരുവും ലിസ്റ്റില്‍ 'ശാസ്ത്രിക്കാലം' തീരുന്നു? ഇനിയാര്, ലോകകപ്പ് സമ്മാനിച്ച കോച്ച് മാത്രമല്ല, വീരുവും ലിസ്റ്റില്‍

മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്രയും സിക്കി റെഡ്ഡിയും ചേര്‍ന്ന് നെതര്‍ലന്‍ഡ്‌സ് ജോഡികളെ കീഴടക്കി. സ്‌കോര്‍ 25-23, 16-21, 21-19. ചൈനയുടെ ടോപ് സീഡുകളാണ് ഇന്ത്യയുടെ അടുത്ത റൗണ്ടിലെ എതിരാളി. അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ തോറ്റു പുറത്തായി. അശ്വിനി പൊന്നപ്പ, സിക്കി റെഡ്ഡി സഖ്യം 20-22, 22-20, 20-22 എന്ന സ്‌കോറിനായിരുന്നു മലേഷ്യയോട് പരാജയപ്പെട്ടത്.

Story first published: Wednesday, July 17, 2019, 12:10 [IST]
Other articles published on Jul 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X