വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിവി സിന്ധുവും കെ ശ്രീകാന്തും ഇന്ത്യ ഓപ്പണില്‍ രണ്ടാം റൗണ്ടില്‍

ദില്ലി: ലോക ആറാം നമ്പര്‍ താരം പിവി സിന്ധുവും മുന്‍ ജേതാവ് കെ ശ്രീകാന്തും ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലെത്തി. മുഗ്ധ അഗ്രെയെ 21-8, 21-13 എന്ന സ്‌കോറില്‍ അനായാസം കീഴടക്കിയാണ് സിന്ധുവിന്റെ വരവ്. ഈ വര്‍ഷം കാര്യമായ വിജയങ്ങളൊന്നും എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന സിന്ധു ഇന്ത്യ ഓപ്പണില്‍ കിരീട സാധ്യതയുള്ള താരമാണ്.

sindhu-srikanth

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ കിരീടപപ്രതീക്ഷയുമായി ഇറങ്ങിയ സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. സൂപ്പര്‍ സീരീസുകളില്‍ മുന്നേറാന്‍ ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ താരം ഫോമില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. രണ്ടു സെറ്റുകളിലും സിന്ധുവിന്റെ ജയം അനായാസമായിരുന്നു. മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ എതിരാളിക്ക് കഴിഞ്ഞില്ല. മത്സരം 23 മിനിറ്റിനുള്ളില്‍ അവസാനിക്കുകയും ചെയ്തു.

ആദ്യം മങ്കാദിങ്, ഇപ്പോള്‍ നോ ബോള്‍.. പിഴച്ചത് ബൗളര്‍ക്കല്ല, അശ്വിന്!! തെറ്റ് സമ്മതിച്ചു ആദ്യം മങ്കാദിങ്, ഇപ്പോള്‍ നോ ബോള്‍.. പിഴച്ചത് ബൗളര്‍ക്കല്ല, അശ്വിന്!! തെറ്റ് സമ്മതിച്ചു

ലോക ഏഴാം നമ്പര്‍ താരമായ കെ ശ്രീകാന്ത് ഹോങ്കോങ് താരമായ വോങ് വിങ് കി വിന്‍സെന്റിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-16, 18-21, 21-19. മൂന്നു സെറ്റുകളിലും എതിരാളി ശ്രീകാന്തിന് കനത്ത ഭീഷണിയുയര്‍ത്തി. മത്സരത്തില്‍ ഒട്ടേറെ പിഴവുകള്‍ വരുത്തിയതും ഇന്ത്യന്‍ താരത്തിന് വിനയായി. എന്നാല്‍, മൂന്നാം സെറ്റില്‍ നിര്‍ണായക പോയന്റുകള്‍ നേടിയതോടെയാണ് താരം രണ്ടാം റൗണ്ട് ഉറപ്പിച്ചത്.

Story first published: Thursday, March 28, 2019, 11:02 [IST]
Other articles published on Mar 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X