ചാങ്ഷൗ: ചൈനയിലെ ചാങ്ഷൗവില് നടക്കുന്ന ചൈന ഓപ്പണ്‍ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. സിന്ധു ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ചൈനീസ് താരത്തോടും ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജപ്പാന് താരത്തോടുമാണ് തോറ്റത്. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. കഴിഞ്ഞദിവസം ഡബിള്‍സ് ടീമുകളും പുറത്തായിരുന്നു.
ജപ്പാന്റെ ലോക രണ്ടാം നമ്പര്‍താരം കെന്റോ മൊമോട്ടോയോടാണ് ഇന്ത്യന്‍ താരം ശ്രീകാന്ത് തോറ്റത്. സ്കോര്‍ 9-21, 11-21. ലോക നിലവാരത്തിലുള്ള കളി പുറത്തെടുക്കാന്‍ ശ്രീകാന്തിന് കഴിഞ്ഞില്ല. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ശ്രീകാന്ത് മൊമോട്ടോയോട് തോല്ക്കുന്നുത്. നേരത്തെ മലേഷ്യന്‍ ഓപ്പണിലും, ഇന്തോനേഷ്യ ഓപ്പണിലും ഇതേ എതിരാളിയോട് ഇന്ത്യന്‍ താരം തോറ്റു. കളിയുടെ ഒരവസരത്തിലും ശ്രീകാന്ത് ജാപ്പനീസ് താരത്തിന് വെല്ലുവിളിയുയര്‍ത്തിയില്ല.
വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധുവും പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിപ്പിച്ചു. ആതിഥേയ താരം ചെന്‍ യുഫേയിയോട് 21-11, 11-21, 15-21 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. ആദ്യ സെറ്റില്‍ തോറ്റെങ്കിലും രണ്ടാംസെറ്റില്‍ തിരിച്ചുവന്ന സിന്ധുവിന് പക്ഷെ മൂന്നാം സെറ്റില്‍ താളം നഷ്ടപ്പെട്ടു. ജപ്പാന് ഓപ്പണിലും സെമിയില്‍ കടക്കാന്‍ കഴിയാതിരുന്ന സിന്ധു മോശം ഫോം തുടരുകയാണ്.
യൂറോപ്പ ലീഗ്: ചെല്‍സിയുടെ ഹീറോയായി വില്ല്യന്... നാലടിച്ച് ആഴ്സനല്‍... ഫൈവ്സ്റ്റാര്‍ സെവിയ്യ