സിന്ധു പത്തിന് പുറത്ത്, സൈന നേവാള്‍ എട്ടില്‍
ദില്ലി: സിംഗപ്പൂര്‍ ഓപ്പണ്‍ സീരിസില്‍ മികച്ച പ്രകടനത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയെങ്കിലും റാങ്കിംഗില്‍ പി വി സിന്ധുവിന് നഷ്ടം. ലോക് ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിംഗിലാണ് സിന്ധുവിന് ആദ്യ പത്തില്‍ സ്ഥാനം നഷ്ടമായത്. പതിനൊന്നാം റാങ്കിലാണ് സിന്ധു.
സിംഗപ്പൂര്‍ ഓപ്പണ്‍ സീരിസിന്റെ ആദ്യ റൗണ്ടില്‍ പുറത്തായെങ്കിലും സൂപ്പര്‍ താരം സൈന നേവാള്‍ ആദ്യ പത്തിലുണ്ട്. ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായ സൈന എട്ടാം റാങ്കിലാണ് ഇപ്പോള്‍. പി കാശ്യപ് പത്തൊമ്പതാം സ്ഥാനത്തോടെ മികച്ച റാങ്കിംഗിലെത്തി.
വനിതാ ബാഡ്മിന്റണ്‍ റാങ്കിംഗിലെ ആദ്യ സ്ഥാനക്കാര്‍ ഇവരാണ്.

ലി സുരി
ചൈനയുടെ ലി സുരിയാണ് ഒന്നാം റാങ്കില്‍. ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവായ ലീ 2012 ഡിസംബറിലാണ് ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്.

വാംഗ് ഷിസിയന്‍
ചൈനയുടെ തന്നെ വാംഗ് ഷിസിയനാണ് വനിതാ റാങ്കിംഗിലെ രണ്ടാം സ്ഥാനത്ത്.

വാംഗ് യിഹാന്‍
മൂന്നാം സ്ഥാനത്തും ഒരു ചൈനക്കാരി തന്നെയാണ്. വാന്‍ യിഹാനാണ് മൂന്നാം റാങ്കിലുള്ള ഈ ചൈനീസ് സുന്ദരി

റാച്‌നോക് ഇന്റന്‍
തായ്‌ലന്‍ഡിന്റെ റാച്‌നോക് ഇന്റനാണ് വനിതാ റാങ്കിംഗില്‍ നാലാമത്.

സുംഗ് ജി ഹുന്‍
ഏറ്റവും പുതിയ റാങ്കിംഗില്‍ സുംഗ് ജി ഹുന്നാണ് അഞ്ചാം സ്ഥാനത്ത്. തെക്കന്‍ കൊറിയയുടെ താരമാണ് ഹുന്‍.

സൈന നേവാള്‍
എട്ടാമതുള്ള സൈന നേവാളിന്റെതാണ് ഇന്ത്യയില്‍ നിന്നുള്ള മികച്ച പ്രകടനം. രണ്ടാം റാങ്കാണ് സൈനയുടെ കരിയര്‍ ബെസ്റ്റ്.

പി വി സിന്ധു
പുതിയ റാങ്കിംഗില്‍ സിന്ധുവിന് ആദ്യ പത്തില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. പതിനൊന്നാമതാണ് സിന്ധു.

പി കാശ്യപ്
പുരുഷ റാങ്കിംഗില്‍ പത്തൊമ്പതാമതെത്തി റാങ്കിംഗിലെ ആദ്യ ഇരുപതില്‍ സ്ഥാനം പിടിക്കാന്‍ പി കാശ്യപിന് കഴിഞ്ഞു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications