വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്തോനേഷ്യന്‍ ഓപ്പണ്‍; തകര്‍പ്പന്‍ പ്രകടനത്തോടെ സിന്ധു സെമിയില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരം പി വി സിന്ധു സെമിയില്‍ കടന്നു. ജാപ്പനീസ് എതിരാളി നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റില്‍ തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍ 21-14, 21-7. ഇരു താരങ്ങളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും ഏകപക്ഷീയമായാണ് സിന്ധു ജയം സ്വന്തമാക്കിയത്.

ടീം ഇന്ത്യയില്‍ ആ കസേര ഒഴിഞ്ഞു തന്നെ... തിരിച്ചുവരവിന് പാണ്ഡെ, ചെയ്യേണ്ടത് ഇത്ര മാത്രം ടീം ഇന്ത്യയില്‍ ആ കസേര ഒഴിഞ്ഞു തന്നെ... തിരിച്ചുവരവിന് പാണ്ഡെ, ചെയ്യേണ്ടത് ഇത്ര മാത്രം

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഒകുഹാരയ്ക്ക് കഴിഞ്ഞെങ്കിലും പിന്നീട് സിന്ധു എതിരാളിക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ച്ചയായി ലീഡുയര്‍ത്തിയ സിന്ധുവിന് ഒരുഘട്ടത്തിലും ഒകുഹാര ഭീഷണിയായില്ല. രണ്ടാം സെറ്റില്‍ ഒകുഹാര തീര്‍ത്തും നിറംമങ്ങിയതോടെ സിന്ധു അനായാസ ജയം സ്വന്തമാക്കുകയും ചെയ്തു.

pvsindhu

സീസണിലെ ആദ്യ കിരീടം തേടുന്ന സിന്ധുവിന്റെ അടുത്ത എതിരാളി ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരം ചെന്‍ യു ഫെയ് ആണ്. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതീക്ഷയാണ് സിന്ധു. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത്. അഞ്ചാം സീഡായ സിന്ധു 62 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ എതിരാളിയെ കീഴടക്കി. സ്‌കോര്‍ 21-14, 17-21, 21-11. നേരത്തെ കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്തായിരുന്നു.

Story first published: Saturday, July 20, 2019, 8:53 [IST]
Other articles published on Jul 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X