ചാങ്ഷൗ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം പിവി സിന്ധു പുറത്തായി. കിരീടപ്രതീക്ഷയുമായിറങ്ങിയ സിന്ധുവിനെ തായ്ലന്‍ഡിന്റെ പോണ്‍പാവീ ചോചുവാങ് ആണ് രണ്ടാം റൗണ്ടില്‍ അട്ടിമറിച്ചത്. സ്കോര്‍ 21-12, 13-21, 19-21. ആദ്യ സെറ്റിലെ ജയത്തിനുശേഷം അവസാന രണ്ട് സെറ്റിലും അനാവശ്യ പിഴവുകള്‍ വരുത്തി തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
ആദ്യ സെറ്റില്‍ 7-1 എന്ന നിലയില്‍ ലീഡെടുത്ത മികച്ച പ്രകടനത്തോടെയാണ് സെറ്റ് സ്വന്തമാക്കിയത്. എന്നാല്‍, രണ്ടാം സെറ്റില്‍ സിന്ധുവിനെ അതേ രീതിയില്‍ തായ്ലന്ഡ് താരം തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ 11-7ന് സിന്ധു ലീഡെടുത്തതാണ്. പിന്നീട് ലീഡ് 19-15 ആക്കി ഉയര്‍ത്തി. ഇവിടെവെച്ച് ആറ് തുടര്പോയന്റുകള് വഴങ്ങിയാണ് സിന്ധു ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്.
ഐപിഎല്‍: ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞ് ബാംഗ്ലൂരും കൊല്‍ക്കത്തയും, നേട്ടം കൊയ്തത് ഇവര്‍
സിന്ധുവിന്റെ തോല്‍വിയോടെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. കഴഞ്ഞദിവസം സൈന നേവാള്‍ ആദ്യ റൗണ്ടില്‍തന്നെ പുറത്തായിരുന്നു. പുരുഷ ഡബിള്‍സില്‍ പ്രതീക്ഷയായിരുന്ന സാത്വിക് സായ്രാജ് റെങ്കിറെഡ്ഡി, ചിരാഗി ഷെട്ടി സംഖ്യവും രണ്ടാം റൗണ്ടില്‍ പുറത്തായി. ജപ്പാന് ജോഡിയോട് 21-19, 21-8 എന്ന സ്കോറിനാണ് ഇന്ത്യ കീഴടങ്ങിയത്.