ന്യൂഡല്‍ഹി: ഇന്നാംരഭിക്കുന്ന തായ്ലാന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യന്‍ താരം കെ ശ്രീകാന്ത് പിന്മാറി. പരിക്കാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. ലോക ചാംപ്യന്‍ഷിപ്പില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും ശ്രീകാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നേരത്തെ, ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യറൗണ്ടില്‍ തന്നെ ശ്രീകാന്ത് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് പരിക്കിനെ തുടര്‍ന്ന് താരം തായ്ലാന്ഡ് ഓപ്പണില്‍ നിന്നും പിന്മാറുന്നത്. ജൂലൈ 10 മുതല്‍ 15 വരെയാണ് തായ്ലാന്ഡ് ഓപ്പണ്‍ അരങ്ങേറുന്നത്. കിരീട പ്രതീക്ഷയുമായി ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും ടൂര്‍ണമെന്റില്‍ അണിനിരയ്ക്കുന്നുണ്ട്.