ബെംഗളൂരു: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍താരം സൈന നേവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്നാണ് സൈന ഹൈദരാബാദിലെ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്. സൈന നേവാളിന്റെ പിതാവ് ഹര്‍വീര്‍ സിംഗ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പതിനാറാം തീയതി തിരിച്ചെത്തിയസൈന പിറ്റേന്ന് തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.
Read Also: സാക്ഷിക്ക് പിന്നാലെ സിന്ധുവിനും ഒളിംപിക് മെഡൽ... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!!!
ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു സൈന നേവാള്‍. എന്നാല്‍ ലണ്ടന്‍ ഒളിംപിക്സില്‍ ബാഡ്മിന്റണില്‍ വെങ്കലമെഡല്‍ നേടിയ സൈന നേവാള്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാകാതെയാണ് റിയോയില്‍ പുറത്തായത്. ലോക അഞ്ചാം നമ്പര്‍താരമായ സൈന യുക്രെയ്ന്‍ താരം മരിയ യുലിറ്റിനയോട് തോറ്റാണ് പുറത്തായത്. ലോക അറുപത്തിയൊന്നാം നമ്പര്‍ താരമാണ് മരിയ യുലിറ്റിന.

സൈന നേവാള്‍ ഒന്നാം റൗണ്ടില്‍ പുറത്തായത് ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്. ഇത് വലിയ വിമര്‍ശനങ്ങളും ഇടയാക്കി. എന്നാല്‍ പരിക്കേറ്റ കാല്‍മുട്ടുമായാണ് സൈന റിയോയില്‍ കളിക്കാന്‍ ഇറങ്ങിയത്. ഇത് പരിക്ക് വഷളാക്കി. എം ആര്‍ ഐ സ്‌കാനിങ്ങിന്റെ ഫലം കിട്ടിയിട്ടില്ല എന്നും ചികിത്സയുടെ മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ വിശദീകരിക്കാനാവില്ലെന്നും സൈന നേവാളിന്റെ പിതാവ് ഹര്‍വീര്‍ സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.