വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തകര്‍പ്പന്‍ പോരാട്ടത്തില്‍ സിന്ധുവിനെ വീഴ്ത്തി സൈന നേവാള്‍ ദേശീയ ചാമ്പ്യന്‍

ഗുവാഹതി: ദേശീയ ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ സൈന നേവാള്‍ ചാമ്പ്യനായി. ഫൈനലില്‍ പിവി സിന്ധുവിനെ 21-18, 21-15 എന്ന സ്‌കോറിനാണ് സൈന പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം നേടിയ സൈന ആദ്യ സെറ്റില്‍ മാത്രമാണ് വിയര്‍പ്പൊഴുക്കിയത്. രണ്ടാം സെറ്റില്‍ സിന്ധു നിറംമങ്ങിയതോടെ ഏകപക്ഷീയമായ കുതിപ്പിലൂടെ സൈന സെറ്റും ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി.

sainanehwal

സൈന ഇത് നാലാം തവണയാണ് ദേശീയ ചാമ്പ്യനാകുന്നത്. അതേസമയം, 2011ലും 2013ലും ചാമ്പ്യനായ സിന്ധുവിന് ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍പട്ടം നേടാനായില്ല. ആദ്യസെറ്റില്‍ 3-0 എന്ന ലീഡില്‍ സിന്ധുവാണ് തുടങ്ങിയതെങ്കിലും സൈന പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. പിന്നീട് 15-11ന് മുന്നിലെത്തിയ സൈന സെറ്റ് അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ 7-7 എന്ന സ്‌കോറില്‍ ഒപ്പമെത്താന്‍ സിന്ധുവിന് കഴിഞ്ഞു. എന്നാല്‍, സൈനയുടെ പരിചയസമ്പത്തിന് മുന്നില്‍ ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേതാവിന് പിടിച്ചുനില്‍ക്കാനായില്ല.

പോണ്ടിങ്ങിനെ ഐപിഎല്ലില്‍ വിലക്കണമെന്ന് പറഞ്ഞോ?; സത്യാവസ്ഥ വെളിപ്പെടുത്തി വോണ്‍ പോണ്ടിങ്ങിനെ ഐപിഎല്ലില്‍ വിലക്കണമെന്ന് പറഞ്ഞോ?; സത്യാവസ്ഥ വെളിപ്പെടുത്തി വോണ്‍

ദേശീയ തലത്തില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് തെളിയിച്ചാണ് ഇരുവരും ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. സെമിയില്‍ സിന്ധു അസമീസ് താരം അഷ്മിത ചാലിഹയെ 21-10, 22-20 എന്ന സ്‌കോറിന് വീഴ്ത്തിയപ്പോള്‍ സൈന വൈഷ്ണവി ഭാലിയെ 21-15, 21-14 എന്ന സ്‌കോറിനും വീഴ്ത്തി. നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും സൈന നേവാള്‍ സിന്ധുവിനെ തോല്‍പ്പിച്ച് ചാമ്പ്യനായിരുന്നു.

Story first published: Saturday, February 16, 2019, 17:40 [IST]
Other articles published on Feb 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X