For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ നിരാശ; സാത്വിക്കിനും ചിരാഗിനും വെള്ളി

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പരാജയപ്പെട്ടു. ഇന്തോനേഷ്യയുടെ ലോക ഒന്നാംനമ്പര്‍ സഖ്യമായ മാര്‍ക്കസ് ഗിഡിയോണ്‍, കെവിന്‍ സുകാമുല്‍ജോ എന്നിവരോടാണ് അടിയറവ് പറഞ്ഞത്. സ്‌കോര്‍ 18-21, 16-21. ഫൈനല്‍വരെ ഗംഭീരമായ പ്രകടനത്തിയ ഇന്ത്യന്‍ സഖ്യം ഫൈനലില്‍ മികവിലേക്കുയരാനായില്ല.

തായ്‌ലന്‍ഡ് ഓപ്പണില്‍ കിരീടം നേടിയ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ പരിഭ്രമം കാട്ടിയത് തിരിച്ചടിയായി. തോറ്റെങ്കിലും വേള്‍ഡ് ടൂര്‍ 750 ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ സഖ്യമായി ഇരുവരും മാറിയിരുന്നു. ആദ്യ സെറ്റില്‍ 7-1 എന്ന നിലയില്‍ പിന്നിലായിപ്പോയ ഇന്ത്യ 17-17 എന്ന സ്‌കോറില്‍ ഒപ്പമെത്തി. എന്നാല്‍ അവസാന പോയന്റുകളില്‍ കാലിടറി. രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. ഇടവേളയ്ക്കുശേഷം ഇന്ത്യയ്ക്ക് മുന്നേറാനായില്ല.

French Open

ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ജോഡി വിസ്മയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലോകചാമ്പ്യന്മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍, ഹേന്ദ്ര സെതിയവാന്‍ സഖ്യത്തെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചു. ക്വാര്‍ട്ടറില്‍ ലോക എട്ടാം റാങ്കുകാരായ ഡെന്മാര്‍ക്കിന്റെ കിം അസ്ട്രപ്, ആന്‍ഡേഴ്‌സ് സ്‌കാര്‍പ് സഖ്യത്തേയും സെമിയില്‍ ജപ്പാന്റെ ലോക 6-ാം റാങ്കുകാരായ ഹിരോയുകി, യുത സഖ്യത്തേയും തോല്‍പ്പിച്ചാണ് സാത്വിക്കും ചിരാഗും ഫൈനലിലെത്തിയത്. ഇന്ത്യയുടെ പുരുഷ, വനിതാ സിംഗിള്‍സ് താരങ്ങളെല്ലാം നേരത്തെ തന്നെ പുറത്തായിരുന്നു.

Story first published: Monday, October 28, 2019, 9:28 [IST]
Other articles published on Oct 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+