ഫുഷൗ: ഫുഷൗ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്സായ്രാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പൊരുതിത്തോറ്റു. ലോക ഒന്നാം നമ്പര്‍ ജോഡി ഇന്തോനേഷ്യയുടെ കെവിന് സഞ്ജയ സുകമുല്‍ജോ, മാര്‍ക്കസ് ഫെര്‍ണാള്‍ഡി ഗിഡിയോണ്‍ സഖ്യമാണ് ഇന്ത്യയെ വീഴ്ത്തിയത്. സ്കോര്‍ 21-16, 22-20. രണ്ട് സെറ്റിലും വീറുറ്റ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരെ ഇന്ത്യന്‍ ജോഡികള്‍ക്ക് ഇന്നേവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ 8 കളികളില്‍ ഏറ്റുമുട്ടിയപ്പോഴും സാത്വിക് ചിരാഗ് സഖ്യത്തിന് തോല്‍വിയായിരുന്നു ഫലം. ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരങ്ങളായ ചൈനയുടെ ലി ജന്‍ ഹുയ്, ലിയു യു ചെന്‍ സഖ്യത്തെയാണ് ഇന്ത്യ അട്ടിമറിച്ചത്. സ്കോര്‍ 21-19, 21-15. നേരത്തെ, തായ്ലന്ഡ് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യ ഇതേ സഖ്യത്തെ അട്ടിമറിച്ച് കിരീടം നേടിയിരുന്നു.
ആരാധകരുമായി ഉടക്കിയ ഗ്രനിറ്റ് ഷാക്ക ഇനി ആഴ്സണലിനായി കളിച്ചേക്കില്ല
ലോക 9-ാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യം ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പുകളായാണ് ചൈന ഓപ്പണിനെത്തുന്നത്. സമീപകാലത്ത് സാത്വികും ചിരാഗും ലോക നിലവാരത്തിലുള്ള കളി കാഴ്ചവെക്കുന്നു. അടുത്തവര്‍ഷം ഒളിമ്പിക്സ് നടക്കാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായി മാറിക്കഴിഞ്ഞു ഡബിള്‍സ് ജോഡി. സിംഗിള്‍സില്‍ സിന്ധു ഉള്‍പ്പെടെയുള്ള കളിക്കാര്‍ സ്ഥിരതയില്ലാത്ത പ്രകടനം നടത്തുമ്പോഴാണ് ഇരുവരും ഇന്ത്യയുടെ അഭിമാനമാകുന്നത്.